Webdunia - Bharat's app for daily news and videos

Install App

Actor Mamukkoya passes Away: നടന്‍ മാമുക്കോയ അന്തരിച്ചു

ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തസ്രാവവും കൂടിയതാണ് താരത്തിന്റെ നില അതീവ ഗുരുതരമാക്കിയത്

Webdunia
ബുധന്‍, 26 ഏപ്രില്‍ 2023 (13:34 IST)
Actor Mamukkoya Passes Away: മുതിര്‍ന്ന നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടന്‍ ഭാഷയും സ്വാഭാവിക നര്‍മ്മവുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് മാമുക്കോയ. 
 
ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തസ്രാവവും കൂടിയതാണ് താരത്തിന്റെ നില അതീവ ഗുരുതരമാക്കിയത്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുകയോ ബോധാവസ്ഥയിലേക്ക് തിരിച്ചുവരികയോ ചെയ്തിരുന്നില്ല. 
 
കഴിഞ്ഞ ദിവസം പൂങ്ങോട് ജനകീയ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാമുക്കോയ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ആനയെ ഉപയോഗിക്കാം; കര്‍ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

നവീന്‍ ബാബു കൈക്കൂലി വാങ്ങി; ജാമ്യാപേക്ഷയില്‍ ദിവ്യയുടെ അഭിഭാഷകന്‍

മന്നാര്‍ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി; വരും മണിക്കൂറില്‍ ഈ ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അറസ്റ്റിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് തലശ്ശേരി കോടതി വാദം കേള്‍ക്കും

Iran Israel Conflct: ഇറാഖിൽ തമ്പടിച്ച് ഇറാൻ സൈന്യം, പശ്ചിമേഷ്യയെ ആശങ്കയുടെ കാർമേഖം മൂടുന്നു

അടുത്ത ലേഖനം
Show comments