Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bigg Boss Season 5 : 'അയാളെ സ്‌നേഹത്തോടെ കാണാന്‍ കഴിയില്ല'; അഖില്‍ മാരാരിനെ കുറിച്ച് ഗോപിക

അഖില്‍ മാരാര്‍ ഗോപിക സിനിമ ബിഗ് ബോസ് ബിഗ് ബോസ് 5 ബിഗ് ബോസ് മലയാളം 5 ബിഗ് ബോസ് സീസണ്‍ 5 ബിഗ് ബോസ് മലയാളം വാര്‍ത്തകള്‍Akhil Marar Gopika Movie Big Boss Big Boss 5 Big Boss Malayalam 5 Big Boss Season 5 Big Boss Malayalam News

കെ ആര്‍ അനൂപ്

, ബുധന്‍, 26 ഏപ്രില്‍ 2023 (13:04 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം ഗോപിക ഗോപി അഖില്‍ മാരാരിനെ കുറിച്ച് പറയുകയാണ്.
 
അഖിലിനെ കുറിച്ച് നല്ല ഓര്‍മ്മകള്‍ ഉണ്ടെങ്കിലും എനിക്കിനി അയാളെ സ്‌നേഹത്തോടെ കാണാന്‍ കഴിയില്ലെന്ന് ഗോപിക. ആദ്യദിവസം സംസാരിക്കുമ്പോള്‍ ആള് പറഞ്ഞ ഒരു ഡയലോഗ് ഇപ്പോഴും മനസ്സിലുണ്ട്. അതെനിക്ക് ഒരിക്കലും ഓക്കെയാകില്ല. ആ സാഹചര്യത്തിലൂടെ കടന്നു വന്ന ഒരാളാണ് ഞാന്‍.
 
ഭാര്യയെ ഗര്‍ഭിണിയായിരിക്കെ തല്ലിയിട്ടുണ്ടെന്നാണ് അഖില്‍ അന്ന് പറഞ്ഞത്. അത് പുറത്തു വന്നിരുന്നുവോ എന്ന് അറിയില്ലെന്നും ഗോപിക പറയുന്നു. അവിടെയിരുന്ന ദേവു ചേച്ചി ഉള്‍പ്പെടെയുള്ളവര്‍ കേട്ടിരിക്കുകയല്ലാതെ പ്രതികരിച്ചില്ല. അപ്പോഴാണ് ഞാന്‍ അവിടെ എഴുന്നേറ്റ് നില്‍ക്കുകയും ഇനി ഇവിടെ നിന്നാല്‍ നിങ്ങളെ ഞാന്‍ തല്ലുമെന്ന് പറഞ്ഞതും പോകുന്നതും. ഇതിപ്പോള്‍ പറയുന്നത് ശരിയാണോ എന്ന് അറിയില്ല. അയാളെ പിന്തുണയ്ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാം. എനിക്കിത് പറയാന്‍ ഉള്ളതുകൊണ്ട് പറഞ്ഞതാണ്. അങ്ങനെയുള്ളൊരാള്‍ എനിക്കൊരിക്കലും ഓക്കെയല്ല. ഞാന്‍ അതുപോലൊരു സാഹചര്യത്തിലൂടെയാണ് കടന്നു വന്നതെന്നും ഗോപിക ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തു വന്നശേഷം പറഞ്ഞു.
 
 
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെലുങ്ക് സിനിമയില്‍ സജീവമാകുമോ സംയുക്ത ? പുതിയ ചിത്രങ്ങള്‍ കാണാം