Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ മാമുക്കോയയുടെ ആരോഗ്യനില അതീവ ഗുരുതരം

Mamukkoya in critical condition
, ബുധന്‍, 26 ഏപ്രില്‍ 2023 (09:49 IST)
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ മാമുക്കോയയുടെ ആരോഗ്യനില അതീവ ഗുരുതരം. ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തസ്രാവവും കൂടിയതാണ് താരത്തിന്റെ നില ഗുരുതരമാകാന്‍ കാരണം. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ബോധാവസ്ഥയിലേക്ക് തിരിച്ചുവന്നിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. 
 
കഴിഞ്ഞ ദിവസം പൂങ്ങോട് ജനകീയ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാമുക്കോയ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നിലവില്‍ അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ല സമയത്തിലെ പാത്തു, ഗ്ലാമറസായി നന്ദന