Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെള്ള ഷര്‍ട്ടിന്റെ പിന്‍ ഭാഗത്ത് ഡ്രാഗണ്‍, എമ്പുരാനിലെ വില്ലനാരാണെന്ന് അറിയുന്നത് നാല് പേര്‍ക്ക് മാത്രം: നന്ദു

Empuraan

അഭിറാം മനോഹർ

, ചൊവ്വ, 3 ഡിസം‌ബര്‍ 2024 (20:55 IST)
Empuraan
ലൂസിഫര്‍ എന്ന സിനിമ പുറത്തിറങ്ങി 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രണ്ടാം ഭാഗമായ എമ്പുരാന്‍ തിയേറ്റര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ആദ്യഭാഗത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രത്തിന്റെ ദുരൂഹതകളെ പറ്റി ചെറിയ രീതിയില്‍ മാത്രമെ പരാമര്‍ശമുണ്ടായിരുന്നതെങ്കില്‍ രണ്ടാം ഭാഗത്തില്‍ എബ്രാം ഖുറൈഷിയെന്ന സ്റ്റീഫന്റെ മറ്റൊരു രൂപം കൂടി ഉണ്ടാവുമെന്നത് ഉറപ്പാണ്. അടുത്ത വര്‍ഷം മാര്‍ച്ച് 27ന് സിനിമ റിലീസ് ചെയ്യുന്നതിന് മുന്നൊടിയായി എമ്പുരാനിലെ വില്ലന്റേത് എന്ന് തോന്നിക്കുന്ന ഒരു പോസ്റ്റര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
 
 ഇതിന് പിന്നാലെ ആരായിരിക്കും ആ താരമെന്നും വെള്ള ഷര്‍ട്ടില്‍ ഡ്രാഗണ്‍ ചിത്രം അണിഞ്ഞ വില്ലന്‍ ജപ്പാനീസ് ഗ്യാങ് തലവനാകും എന്ന തരത്തിലെല്ലാം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.ഇപ്പോഴിതാ സിനിമയെ പറ്റി നടന്‍ നന്ദു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എമ്പുരാനിലെ വില്ലന്‍ ആരാണെന്ന് അത് എഴുതിയ മുരളി ഗോപി, സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നായകനായ മോഹന്‍ലാല്‍ എന്നിവര്‍ക്ക് മാത്രമാണ് അറിയാവുന്നതെന്നാണ് നന്ദു പറയുന്നത്.
 
നമ്മള്‍ക്ക് കാട് കയറി ചിന്തിക്കേണ്ട കാര്യമില്ലല്ലോ. തന്നത് അഭിനയിച്ച് പോവുക എന്നതെയുള്ളു. ഇനി അഥവാ രാജു കഥ പറഞ്ഞാലും അറിയേണ്ട എന്നെ ഞാന്‍ പറയു. ഇത് തിയേറ്ററില്‍ കാണുമ്പോള്‍ ഉള്ള സുഖം ഇല്ലെ, അത് ഫീല്‍ ചെയ്താല്‍ മതി. നന്ദു പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുഷ്പ തീരുന്നില്ല, മൂന്നാം ഭാഗവും വരുന്നു: 3 വർഷം കൂടി തരണമെന്ന് അല്ലു അർജുനോട് ആവശ്യപ്പെട്ട് സുകുമാർ