Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദ പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹാരാജായി റിഷഭ് ഷെട്ടിയെത്തുന്നു

Shivaji

അഭിറാം മനോഹർ

, ചൊവ്വ, 3 ഡിസം‌ബര്‍ 2024 (18:14 IST)
Shivaji
സന്ദീപ് സിങ് നിര്‍മിക്കുന്ന ദ പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹാരാജ് ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവായ കന്നഡ സൂപ്പര്‍ താരം റിഷഭ് ഷെട്ടി നായകനാകും. സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ എക്‌സിലൂടെ പുറത്തുവിട്ടു.
 
 ഇത് വെറും സിനിമയല്ല, എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരെ പോരാടുകയും ശക്തരായ മുഗള്‍ സാമ്രാജ്യത്തിന്റെ ശക്തിയെ വെല്ലുവിളിക്കുകയും ഒരിക്കലും മറക്കാനാവാത്ത പൈതൃകം കെട്ടിപ്പടുക്കുകയും ചെയ്ത ഒരു യോദ്ധാവിനെ ആദരിക്കാനുള്ള പോര്‍വിളിയാണിത്. എന്നാണ് സിനിമ പ്രഖ്യാപിച്ചുകൊണ്ട് റിഷഭ് ഷെട്ടി കുറിച്ചത്. ഛത്രപതി ശിവജി മഹാരാജിന്റെ പറയാത്ത കഥ ഞങ്ങള്‍ പറയുമ്പോള്‍ മറ്റേതില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമാറ്റിക് അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രം 2027 ജനുവരി 21നാണ് പ്രദര്‍ശനത്തിനെത്തുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അല്ലു അർജുനും വിജയ് ദേവരക്കൊണ്ടയും ഒന്നിക്കുന്നു, വരുന്നത് ഇടിവെട്ട് സിനിമ!!