Webdunia - Bharat's app for daily news and videos

Install App

സുധാ കൊങ്ങര ചിത്രത്തില്‍ ദുല്‍ഖറിന് പകരം നിവിന്‍ പോളി?, എത്തുന്നത് ശിവകാര്‍ത്തികേയന്റെ വില്ലന്‍വേഷത്തില്‍?

അഭിറാം മനോഹർ
തിങ്കള്‍, 11 നവം‌ബര്‍ 2024 (11:28 IST)
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളി വീണ്ടും തമിഴിലേക്ക്. സുധാ കൊങ്ങര സംവിധാനം ചെയ്യാനിരിക്കുന്ന ശിവകാര്‍ത്തികേയന്‍ സിനിമയിലൂടെയാണ് താരം വീണ്ടും തമിഴിലെത്തുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
 അമരന്‍ എന്ന സിനിമയുടെ വിജയത്തിലൂടെ തന്റെ താരമൂല്യം വര്‍ധിപ്പിക്കുവാന്‍ ശിവകാര്‍ത്തികേയനായിരുന്നു. നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് ചെയ്യാനിരുന്ന സിനിമയായ പുറനാന്നൂറാണ് ശിവകാര്‍ത്തികേയനെയും നിവിന്‍ പോളിയേയും വെച്ച് സുധാ കൊങ്ങര സംവിധാനം ചെയ്യാനൊരുങ്ങുന്നത് എന്നാണ് തമിഴകത്ത് നിന്നുള്ള വാര്‍ത്ത. സിനിമയുടെ സംഗീത സംവിധായകനായ ജി വി പ്രകാശ് കുമാര്‍ പുറനാന്നൂറ് തന്നെയാണ് എസ് കെ 25 എന്ന് നേരത്തെ പറഞ്ഞിരുന്നു. തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭ കാലത്തെ കഥ പറയുന്ന പീരിയഡ് സിനിമയാണ് പുറനാന്നൂര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇതോടെയാണ് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ചെയ്യാനിരുന്ന വേഷമാണോ നിവിന്‍ ചെയ്യുന്നത് എന്ന സംശയം ബലപ്പെട്ടിരിക്കുന്നത്. നിലവില്‍ എ ആര്‍ മുരുകദോസ് സിനിമയുടെ തിരക്കുകളിലാണ് ശിവകാര്‍ത്തികേയന്‍ ഉള്ളത്. മലയാളി ഫ്രം ഇന്ത്യയാണ് നിവിന്റെ അവസാനമായി റിലീസ് ചെയ്ത സിനിമ. റാം സംവിധാനം ചെയ്ത ഏഴു കടല്‍, ഏഴു മലൈ എന്ന തമിഴ് സിനിമയും നിവിന്റേതായി പുറത്തിറങ്ങാനുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments