Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനികാന്തിന്റെ വില്ലന്‍ സത്യരാജ്, പുത്തന്‍ അപ്‌ഡേറ്റ് പുറത്ത്

രജനികാന്തിന്റെ വില്ലന്‍ സത്യരാജ്, പുത്തന്‍ അപ്‌ഡേറ്റ് പുറത്ത്

കെ ആര്‍ അനൂപ്

, തിങ്കള്‍, 6 മെയ് 2024 (15:17 IST)
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി.തലൈവര്‍ 171 എന്നായിരുന്നു ഇതുവരെ അറിയപ്പെട്ടിരുന്നത്.ചിത്രത്തിലെ വില്ലന്‍ റോള്‍ സംബന്ധിച്ച അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.
 
സിനിമയില്‍ വില്ലനാകുവാന്‍ ലോകേഷ് കനകരാജ് സത്യരാജിനെ സമീപിച്ചുവെന്നാണ് വിവരം.എന്നാല്‍ നടന്‍ യെസ് പറഞ്ഞില്ല എന്നാണ് വിവരം.
 
 മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ച് മാത്രമേ താന്‍ ഈ റോള്‍ ചെയ്യു എന്നാണ് സത്യരാജ് പറഞ്ഞത്.നായകനൊപ്പം വരുന്ന റോള്‍ ആണെങ്കില്‍ താന്‍ ചെയ്യാം എന്നാണ് സത്യരാജ് സംവിധായകനോട് പറഞ്ഞത്. അല്ലെങ്കില്‍ ഈ റോളിന് കൂടിയ ശമ്പളം നല്‍കിയാല്‍ അഭിനയിക്കാം എന്നും സത്യരാജ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.സത്യരാജിനെ ഫൈനലായി തീരുമാനിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍, ശോഭന, രണ്‍വീര്‍ സിംഗ് എന്നിവരും ഉണ്ടാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ThugLife: ദുൽഖറിന് നഷ്ടം, പകരക്കാരനായി എസ് ടി ആർ എത്തി, മാസ് ലുക്കിൽ കമൽഹാസനും, തഗ്‌ലൈഫ് ലൊക്കേഷൻ ചിത്രം വൈറൽ