അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി പാര്‍വതി നമ്പ്യാര്‍. ഇന്‍സ്റ്റഗ്രാമില്‍ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചാണ് പാര്‍വതി സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഒരു ആത്മാവ് ഞങ്ങളെ തിരെഞ്ഞെടുത്തിരിക്കുന്നു. ഞങ്ങള്‍ അനുഗ്രഹീതരായിരിക്കുന്നു എന്നാണ് നിറവയറോടെ സാരിയണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്.
വിനീത് മേനോനാണ് പാര്‍വതി നമ്പ്യാരുടെ ഭര്‍ത്താവ്. 2020ല്‍ ഗുരുവായൂരില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.ചുരുക്കം സിനിമകളില്‍ മാത്രമെ അഭിനയിച്ചുള്ളുവെങ്കിലും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പാര്‍വതിക്ക് സാധിച്ചിരുന്നു. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഏഴ് സുന്ദര രാത്രികളിലൂടെയാണ് പാര്‍വതി അഭിനയരംഗത്തേക്ക് വരുന്നത്. രഞ്ജിത് സംവിധാനം ചെയ്ത ലീലയില്‍ താരം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.