44ക്കാരനായ നടൻ പ്രേംജി അമരൻ വിവാഹിതനാകുന്നു, വധു 22 കാരിയായ ഗായികയെന്ന് റിപ്പോർട്ടുകൾ

അഭിറാം മനോഹർ
ഞായര്‍, 7 ജനുവരി 2024 (11:25 IST)
തമിഴകത്ത് വെങ്കട് പ്രഭു ചിത്രങ്ങളിലെ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ നടനാണ് പേം ജി അമരന്‍. നടന്‍ എന്ന നിലയില്‍ മാത്രമല്ല ഗായകന്‍,സംഗീത സംവിധായകന്‍ എന്ന നിലകളിലും പ്രേംജി അമരന്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഏറെക്കാലമായി അവിവാഹിതനായി തുടരുന്ന താരം തന്റെ നാല്‍പ്പത്തിനാലാം വയസ്സില്‍ വിവാഹത്തിന് തയ്യാറായിരിക്കുകയാണ്. 2024ല്‍ തന്നെ തന്റെ വിവാഹം ഉണ്ടാകുമെന്ന വിവരം നടന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്.
 
പുതുവത്സരാശംസകള്‍. ഈ വര്‍ഷം എന്റെ വിവാഹം ഉണ്ടാകും എന്നാണ് പ്രേംജി അമരന്‍ എക്‌സില്‍ കുറിചത്. എന്നാല്‍ ആരെയായിരിക്കും നടന്‍ വിവാഹം കഴിക്കുക എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം താരം ഗായിക വിനൈത ശിവകുമാറുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 22കാരിയാണ് വിനൈത. 2022ലെ പ്രണയദിനത്തില്‍ പ്രേംജിക്കൊപ്പമുള്ള ചിത്രങ്ങള്‍ വിനൈത പങ്കുവെച്ചിരുന്നു.കൂടാതെ പ്രേംജിയുടെ പിറന്നാള്‍ ദിനത്തില്‍ താരത്തിനൊപ്പമുള്ള ചിത്രങ്ങളും വിനൈത പങ്കുവെച്ചിരുന്നു. അതിനാല്‍ തന്നെ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

അടുത്ത ലേഖനം
Show comments