Ajith Car Accident: കാര്‍ റേസിംഗിനിടെ അജിത്തിന് വീണ്ടും അപകടം; അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)
സീരീസിന്റെ രണ്ടാം റൗണ്ടില്‍ മത്സരിക്കുകയായിരുന്നു അജിത് കുമാര്‍.
കാർ റേസിംഗിനിടെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത് കുമാറിന് വീണ്ടും അപകടം. നടൻ ഓടിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. ജിടി4 യൂറോപ്യന്‍ സീരീസ് റേസിംഗിനെിടെയാണ് അജിത്തിന്റെ കാര്‍ അപകടത്തില്‍ പെടുന്നത്. മിസാനോ ട്രാക്കിലാണ് അപകടമുണ്ടാകുന്നത്. സീരീസിന്റെ രണ്ടാം റൗണ്ടില്‍ മത്സരിക്കുകയായിരുന്നു അജിത് കുമാര്‍.
അപകടത്തില്‍ അജിത്തിന് പരുക്കൊന്നും പറ്റിയിട്ടില്ല. അപകടത്തിന് പിന്നാലെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം പരിസരം വൃത്തിയാക്കുന്ന അജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറുമായി അജിത്തിന്റെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.
അജിത്തിന്റെ അനുഭവ സമ്പത്തും പെട്ടെന്നുള്ള പ്രതികരണവുമാണ് താരത്തെ പരുക്കൊന്നും കൂടാതെ രക്ഷപ്പെടാന്‍ സഹായിച്ചത്. ബെല്‍ജിയത്തില്‍ സ്പാ-ഫ്രാന്‍ങ്കോര്‍ചാമ്പ്‌സിന്റെ മൂന്നാം റൗണ്ടിനായി തയ്യാറെടുക്കുകയാണ് അജിത്ത് നിലവില്‍. 2003 മുതല്‍ റേസിംഗില്‍ സജീവമാണ് താരം. 2010 ല്‍ ഫോര്‍മുല 2 ചാമ്പ്യന്‍ഷിപ്പിലും മത്സരിച്ചിരുന്നു. ജര്‍മനി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം റേസിംഗ് മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്.