Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് പെണ്‍കുട്ടികളുടെ അച്ഛന്‍, പ്രായത്തെ തോല്‍പ്പിച്ച് റഹ്‌മാന്‍! നടന്റെ വയസ്സ്

രണ്ട് പെണ്‍കുട്ടികളുടെ അച്ഛന്‍, പ്രായത്തെ തോല്‍പ്പിച്ച് റഹ്‌മാന്‍! നടന്റെ വയസ്സ്

കെ ആര്‍ അനൂപ്

, ശനി, 24 സെപ്‌റ്റംബര്‍ 2022 (15:00 IST)
റഹ്‌മാന്‍ തന്റെ മകളുടെ ജന്മദിനം അടുത്തെടുയാണ് ആഘോഷിച്ചത്.
റുഷ്ദ, അലീഷ എന്നീ രണ്ട് മക്കളുണ്ട് അദ്ദേഹത്തിന്.റുഷ്ദ റഹ്‌മാന്റെ വിവാഹം ഈയടുത്തായിരുന്നു കഴിഞ്ഞത്.23 മെയ് 1967ന് ജനിച്ച നടന് 55 വയസ്സ് പ്രായമുണ്ട്.
 
മെഹറുന്നീസയാണ് റഹ്‌മാന്റെ ഭാര്യ.എ.ആര്‍.റഹ്‌മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരി കൂടിയാണ് ഇവര്‍.
 
കൂടെവിടെ എന്ന ചിത്രം ഹിറ്റായതോടെ പിന്നീടുള്ള രണ്ടു വര്‍ഷങ്ങള്‍ റഹ്‌മാന്റെതായിരുന്നു. 1984-85 വര്‍ഷങ്ങളിലായി 23 സിനിമകളില്‍ റഹ്‌മാന്‍ അഭിനയിച്ചു.
 
മണി രത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍' റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.മധുരാന്തക ഉത്തമ ചോഴന്‍ എന്ന കഥാപാത്രത്തെയാണ് റഹ്‌മാന്‍ അവതരിപ്പിക്കുന്നത്. ചിത്രം തിയേറ്ററുകളിലെത്താന്‍ ഇനി ആറ് ദിവസം കൂടി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയന്‍താരയുടെ വിവാഹ വീഡിയോ, ടീസര്‍ കണ്ടില്ലേ?