പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ പി.ആര്‍.എസ്.ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല.
ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലാണ് രമേശ് വലിയശാലയുടെ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ.ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി. ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.