Saif Ali Khan Injured: മോഷണശ്രമം; ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് അക്രമിയുടെ കുത്തേറ്റു, ശസ്ത്രക്രിയക്ക് വിധേയനായി

നിഹാരിക കെ.എസ്
വ്യാഴം, 16 ജനുവരി 2025 (09:01 IST)
നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. മുംബൈ ബാന്ദ്രയിലുള്ള സൈഫ് അലി ഖാന്റെ വീട്ടിൽ കള്ളൻ ആക്രമിച്ച് കയറുകയും നടനെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. സെയ്‌ഫും കരീനയും താമസിക്കുന്ന വീട്ടിൽ മോഷണശ്രമത്തിനിടെ  ആയിരുന്നു സംഭവം. വ്യാഴാഴ്ച പുലർച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു സംഭവം. 
 
വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. ബാന്ദ്ര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ്. പ്രതിയെ പിടികൂടാൻ നിരവധി പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
 
സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ അദ്ദേഹം ചികിത്സയിലാണ്. കവർച്ചക്കാരനുമായുള്ള ഏറ്റുമുട്ടലിൽ കുത്തേറ്റതാണോ അതോ പരിക്കേറ്റതാണോ എന്ന് ഇതുവരെ വ്യക്തമല്ല. സെയ്ഫിന്റെ ശരീരത്തിൽ ആറ് പരിക്കുകളുണ്ട്, അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

വിദ്യാഭ്യാസ മേഖലയില്‍ വിഭജനത്തിനു ആര് ശ്രമിച്ചാലും സര്‍ക്കാര്‍ അംഗീകരിക്കില്ല: വി.ശിവന്‍കുട്ടി

Diwali Wishes in Malayalam: ദീപാവലി ആശംസകള്‍ മലയാളത്തില്‍

അടുത്ത ലേഖനം
Show comments