Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭർത്താവ് ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് അറിയില്ലായിരുന്നു: പത്മപ്രിയ

ഭർത്താവ്  ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് അറിയില്ലായിരുന്നു: പത്മപ്രിയ

നിഹാരിക കെ.എസ്

, ബുധന്‍, 15 ജനുവരി 2025 (17:57 IST)
തന്റെ ഭർത്താവിനെ കുറിച്ച് സംസാരിച്ച് നടി പത്മപ്രിയ. ആം ആദ്മി പാർട്ടി നേതാവാണ് പത്മപ്രിയയുടെ ഭർത്താവ് ജാസ്മിൻ ഷാ. തന്റെ ഭർത്താവ് ആക്ടീവ് പൊളിറ്റിക്‌സിലേക്ക് തിരിയുമെന്ന് അറിയില്ലായിരുന്നു എന്നാണ് പത്മപ്രിയ ദ വീക്കിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഭർത്താവ് ഫിസിക്കലി ഹോട്ട് ആണെന്നതിനൊപ്പം അദ്ദേഹത്തിന്റെ ആശയങ്ങളുമാണ് തന്നെ ആകർഷിച്ചത് എന്നാണ് പത്മപ്രിയ പറയുന്നത്.
 
'ഞങ്ങളിൽ കോമണായുള്ളത് ഞങ്ങൾ വൈവിധ്യത്തിലും അവകാശത്തിലും വിശ്വസിക്കുന്നു എന്നതാണ്. ജാസ്മിൻ തന്റെ അക്കാദമിക് ഡിഗ്രി ഉപയോഗിച്ച് കോർപറേറ്റ് ലോകത്തായിരുന്നെങ്കിൽ വളരെ വലിയ ശമ്പളവും ആഡംബര ജീവിതവും ലഭിച്ചേനെ. പക്ഷെ ഇത് അദ്ദേഹത്തിന്റെ ചോയ്‌സാണ്. ആ മൂല്യമാണ് എന്നെ അദ്ദേഹത്തോട് ചേർത്ത് നിർത്തുന്നത്.
 
ജാസ്മിനെ കണ്ട അന്ന് തന്നെ മനസിൽ ഞാൻ വിവാഹം ചെയ്ത് കഴിഞ്ഞു. പക്ഷെ അദ്ദേഹം ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന് പോലും അറിയില്ലായിരുന്നു. മറ്റൊരു മനുഷ്യനെ ദ്രോഹിക്കുന്ന ഒന്നും ഇദ്ദേഹം ചെയ്യില്ലെന്ന് മാത്രം എനിക്ക് അറിയാമായിരുന്നു. ഞങ്ങൾ രണ്ട് പേരും മിഡിൽ ക്ലാസ് വാല്യൂവുള്ളവരാണ്. മിഡിൽ ക്ലാസ് മാതാപിതാക്കളുടെ മക്കളായാണ് ഞങ്ങൾ വളർന്നത്. അതാണ് തന്നെ ജാസ്മിനിലേക്ക് കണക്ട് ചെയ്തത്. 
 
സർക്കാർ കൊണ്ട് വന്ന നയം മാറ്റങ്ങളിൽ സജീവ പങ്കാളിയായിരുന്നു ജാസ്മിൻ. പൊതുജനത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് ജാസ്മിൻ ആക്ടീവ് പൊളിറ്റീഷ്യൻ ആയത്. ഭർത്താവ് ഫിസിക്കലി ഹോട്ട് ആണെന്നതിനൊപ്പം അദ്ദേഹത്തിന്റെ ആശയങ്ങളും തന്നെ ആകർഷിച്ചു. എന്റെ ഹൃദയം ഒരു കലാകാരിയുടേതാണ്. രാഷ്ട്രീയത്തിന് അതല്ല വേണ്ടത്. എന്നാൽ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വരില്ല എന്ന് പറയില്ല. ഒരിക്കലും വിവാഹം ചെയ്യില്ല എന്ന് പറഞ്ഞ ഞാൻ വിവാഹം ചെയ്തു. ഒരിക്കലും സിനിമാ രംഗത്തേക്ക് വരില്ലെന്ന് പറഞ്ഞ ഞാൻ സിനിമയിലേക്ക് വന്നു. ഒരിക്കലും സിനിമയിലേക്ക് തിരിച്ച് വരില്ലെന്ന് പറഞ്ഞിട്ടും തിരിച്ച് വന്നു', പത്മപ്രിയ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിവിൻ പോളിയുടെ തിരിച്ചുവരവാകുമോ 'ഏഴ് കടൽ ഏഴ് മലൈ'? ട്രെയ്‌ലർ അപ്ഡേറ്റ്