Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകള്‍ക്ക് പേര് ഇട്ട് സിജു വില്‍സണ്‍, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

മകള്‍ക്ക് പേര് ഇട്ട് സിജു വില്‍സണ്‍, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

, തിങ്കള്‍, 14 ജൂണ്‍ 2021 (17:14 IST)
അടുത്തിടെയാണ് സിജു വില്‍സണ്‍ അച്ഛനായത്. തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് ഭാര്യ ശ്രുതി വിജയനും.ഇപ്പോഴിതാ, മകള്‍ക്ക് പേരിട്ട വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് നടന്‍. മെഹര്‍ സിജു വിത്സണ്‍ എന്നാണ് മകള്‍ക്ക് പേരു നല്‍കിയിരിക്കുന്നത്.
 
'ഞങ്ങളുടെ ജീവിതത്തിലെ പുതിയ പ്രണയം, ഞങ്ങളുടെ ഡാര്‍ലിംഗ്,'മെഹര്‍ സിജു വില്‍സണ്‍'. എല്ലാവരോടും മെഹര്‍ ഹായ് പറയുന്നു.ഞങ്ങളുടെ ഡാര്‍ലിംഗിനായി ഈ മനോഹരമായ ഭംഗിയുള്ള വസ്ത്രം രൂപകല്‍പ്പന ചെയ്തതിന് ലില്‍ വാസ്റ്റര്‍ നന്ദി.ഞങ്ങള്‍ ഇത് ഇഷ്ടപ്പെട്ടു'- സിജു വില്‍സണ്‍ കുറിച്ചു.
 
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടില്‍ അഭിനയിച്ചു വരികയാണ് സിജു വില്‍സണ്‍. അടുത്തിടെ സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം നടന്‍ പുറത്തുവിട്ടിരുന്നു.ജനങ്ങളുടെ ഇടയിലേക്ക് കുതിരപ്പുറത്ത് വരുന്ന സിജു വില്‍സണിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. സിനിമയ്ക്കായി കുതിരസവാരിയും കളരിപ്പയറ്റും നടന്‍ പരിശീലിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉണ്ടയുടെ രണ്ട് വര്‍ഷങ്ങള്‍, ഓര്‍മ്മകള്‍ പങ്കുവച്ച് ഷൈന്‍ ടോം ചാക്കോ