Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉണ്ടയുടെ രണ്ട് വര്‍ഷങ്ങള്‍, ഓര്‍മ്മകള്‍ പങ്കുവച്ച് ഷൈന്‍ ടോം ചാക്കോ

ഉണ്ടയുടെ രണ്ട് വര്‍ഷങ്ങള്‍, ഓര്‍മ്മകള്‍ പങ്കുവച്ച് ഷൈന്‍ ടോം ചാക്കോ

കെ ആര്‍ അനൂപ്

, തിങ്കള്‍, 14 ജൂണ്‍ 2021 (17:09 IST)
മമ്മൂട്ടിയുടെ ആരാധകര്‍ ആഘോഷമാക്കുകയാണ് ഉണ്ടയുടെ രണ്ടാം വാര്‍ഷികം.2019 ജൂണ്‍ 14നാണ് സിനിമ റിലീസ് ചെയ്തത്. സിനിമയുടെ ഓര്‍മ്മകളാണ് ഷൈന്‍ ടോം ചാക്കോയും ലുക്മാനും. ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് ഓര്‍മ്മകളിലേക്ക് ഷൈന്‍ തിരിച്ചു നടന്നത്. സ്‌പെഷ്യല്‍ പോസ്റ്റര്‍ ലുക്മാന്‍ പുറത്തിറക്കി.
 
2018 ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങിയ ഉണ്ടയില്‍ മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത ഒരു പോലീസുദ്യോഗസ്ഥനെ പ്രേക്ഷകര്‍ക്ക് കാണാനായി.ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചത്. 
കേരളത്തില്‍ നിന്നുമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇലക്ഷന്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഇന്ത്യയില്‍ എത്തുന്നതാണ് സിനിമയുടെ കഥ പശ്ചാത്തലം.ഖാലിദ് റഹ്മാന്‍ സംവിധാനം ചിത്രത്തിന് ഹര്‍ഷാദ് പി. കെ., ഖാലിദ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍ , രഞ്ജിത്ത്, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയുടെ ഒക്കത്തിരിക്കുന്ന ആളെ മനസിലായോ? മലയാളത്തിലെ സ്‌റ്റൈലിഷ് നടി, ഞെട്ടിച്ച് പുതിയ ചിത്രങ്ങള്‍