Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിറവയറിൽ സുന്ദരിയായി സോനം കപൂർ, മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

നിറവയറിൽ സുന്ദരിയായി സോനം കപൂർ, മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ
, തിങ്കള്‍, 4 ഏപ്രില്‍ 2022 (17:43 IST)
തങ്ങളുടെ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരജോഡികളായ സോനം കപൂറും ആനന്ദ് അഹൂജയും. കഴിഞ്ഞ മാസമാണ് താരം ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് സോനം കപൂറിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ.
 
നിറവയറിൽ ട്രെഡീഷണൽ ലുക്കിൽ റാണിയെ പോലെയാണ് താരം എത്തുന്നത്. അഭിലാഷ ദേവ്‌നാനിയും റിയ കപൂറും ചേർന്നാണ് താരത്തെ ഒരുക്കിയത്. സോനം കപൂർ പങ്കുവെച്ച ചിത്രത്തിന് താഴെ താരത്തെ അഭിനന്ദിച്ച് നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. 2008ലായിരുന്നു സോനം കപൂറും ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം നടന്നത്. ദുൽഖർ സൽമാൻ നായകനായ സോയ ഫാക്‌ടറാണ് സോനം ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്റെ മുന്നറിയിപ്പ്, മത്സരാര്‍ഥികളെ വീണ്ടും ഓര്‍മിപ്പിച്ച് അവതാരകന്‍