തമിഴ് നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. നടൻ തന്നെയാണ് വിവാഹനിശ്ചയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിശാൽ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ മേയിലാണ് തങ്ങൾ പ്രണയത്തിലാണെന്ന വിവരം വിശാലും ധൻസികയും പൊതുവേദിയിൽ വച്ച് വെളിപ്പെടുത്തിയത്. വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് നിശ്ചയം നടന്നതെന്ന പ്രത്യേകതയുമുണ്ട്. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് പരസ്പരം ചേര്‍ത്ത് പിടിച്ച് ഇരുവരും നില്‍ക്കുന്നതിന്റേയും പരസ്പരം വിരലുകളില്‍ മോതരം അണിയിക്കുന്നതിന്റേയും ചിത്രങ്ങളാണ് വിശാല്‍ പങ്കുവെച്ചത്.
വിവാഹനിശ്ചയ വിവരം പങ്കുവച്ചു കൊണ്ടുള്ള വിശാലിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകൾ നേർന്ന് കമന്റ് ചെയ്തിരിക്കുന്നത്. 'എന്റെ ജന്മദിനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എനിക്ക് ആശംസകളും ആശിര്‍വാദങ്ങളും ചൊരിഞ്ഞ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.