Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vishnu Vishal and Amir Khan: 'ജ്വാലയ്ക്ക് 41 വയസായത് കാരണം ​ഗർഭിണിയാവാൻ സാധിച്ചില്ല, രക്ഷകനായത് ആമിർ ഖാൻ': കാരണം പറഞ്ഞ് വിഷ്ണു വിശാൽ

തങ്ങളുടെ കുഞ്ഞിന് എന്തുകൊണ്ടാണ് ആമിർ ഖാൻ പേരിട്ടതെന്ന് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് വിഷ്ണു വിശാൽ‌

Vishnu Vishal

നിഹാരിക കെ.എസ്

, ബുധന്‍, 9 ജൂലൈ 2025 (14:52 IST)
തമിഴ് നടൻ വിഷ്ണു വിശാലിനും ഭാര്യ ജ്വാല ​ഗുട്ടയ്ക്കും അടുത്തിടെയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് മിറ എന്നാണ് പേരിട്ടിരിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ ആണ് കുഞ്ഞിന് പേരിട്ടത്. ഹൈദരാബാദിൽ വെച്ച് നടത്തിയ ചടങ്ങിൽ ആമിർ നേരിട്ട് പങ്കെടുത്ത് കുഞ്ഞിന് പേരിടുകയായിരുന്നു. 
 
തങ്ങളുടെ കുഞ്ഞിന് എന്തുകൊണ്ടാണ് ആമിർ ഖാൻ പേരിട്ടതെന്ന് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് വിഷ്ണു വിശാൽ‌ ഇപ്പോൾ. ഒരു കുഞ്ഞിനായി രണ്ട് വർഷത്തോളം ശ്രമിച്ച തനിക്കും ജ്വാലയ്ക്കും വഴികാട്ടിയായത് ആമിർ സാറാണെന്ന് വിഷ്ണു വിശാൽ പറയുന്നു. 
 
'ജ്വാലയ്ക്ക് 41 വയസായത് കാരണം ​ഗർഭിണിയാവാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഞങ്ങൾ നിരവധി തവണ ഐവിഎഫ് ചികിത്സയ്ക്ക് വിധേയരായി. എന്നാൽ ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അന്ന് ഞങ്ങൾ‌ നിരാശപ്പെട്ട് ഇരിക്കുന്ന സമയത്താണ് ആമിർ സാർ ഇക്കാര്യം അറിയുന്നത്. അന്ന് തന്നെ ഇവിടുത്തെ എല്ലാ കാര്യങ്ങളും നിർത്തി ബോംബൈയിലേക്ക് വരാൻ അദ്ദേഹം ആവശ്യപ്പെട്ടു.
 
ഒരു ഡോക്ടറെ ഞാൻ നിർദേശിക്കാമെന്നും വേറെ എവിടെയും നിങ്ങൾ പോവരുതെന്നും ആമിർ സാർ പറഞ്ഞു. എന്തുകൊണ്ട് ഇക്കാര്യം എന്നോട് ആദ്യമേ പറഞ്ഞില്ല എന്ന് അദ്ദേഹം ചോദിച്ചു. തുടർന്ന് അദ്ദേഹം ഞങ്ങളെ ആ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. പിന്നീടുളള പത്ത് മാസം അവിടെ ജ്വാലയെ നോക്കിയത് ആമിർ സാറും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു. ഞങ്ങളെ രണ്ടുപേരെയും ഒരു കുടുംബം പോലെ കണ്ട് അദ്ദേഹം എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നു.
 
പിന്നീട് രണ്ട് ഐവിഎഫ് സൈക്കിളിന് ശേഷം ജ്വാല ​ഗർഭിണിയായി. ആ സമയത്ത് തന്നെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. സാർ നിങ്ങളായിരിക്കും ഞങ്ങളുടെ കുഞ്ഞിന് പേരിടുകയെന്ന്. ഇതാണ് യഥാർഥത്തിൽ നടന്നത്. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് ഇപ്പോൾ മിറയെ ലഭിക്കില്ലായിരുന്നു', വിഷ്ണു വിശാൽ കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dhanush 54: ധനുഷിന് നായികയാകാൻ മമിത ബൈജു; ജയറാമും പ്രധാന വേഷത്തിൽ, വിഘ്‌നേശ് രാജയുടെ ചിത്രം അണിയറയിൽ ഒരുങ്ങുന്നു