Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരക്കോട് തിരക്ക് !ഒരേസമയം രണ്ട് സിനിമകള്‍, അജിത്തിന്റെ പുതിയ വിശേഷങ്ങള്‍

Ajith shoots for 'Vidaamuyarchi' and 'Good Bad Ugly' simultaneously in Hyderabad

കെ ആര്‍ അനൂപ്

, വ്യാഴം, 8 ഓഗസ്റ്റ് 2024 (20:58 IST)
തെന്നിന്ത്യന്‍ താരം അജിത്ത് ഇപ്പോള്‍ പുതിയ സിനിമകളുടെ തിരക്കിലാണ്. ഗുഡ് ബാഡ് അഗ്ലി,വിടാമുയര്‍ച്ചി തുടങ്ങിയ സിനിമകള്‍ ഒരേസമയം ഒരുങ്ങുകയാണ്. രണ്ട് സിനിമകളും ബാക്ക് ടു ബാക്ക് റിലീസ് ചെയ്യും. ചിത്രീകരണ തിരക്കിലാണ് നിലവില്‍ നടന്‍.
 
രണ്ട് സിനിമകളുടെ ചിത്രീകരണവും ഹൈദരാബാദത്തില്‍ ഒരേസമയം കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് അജിത്ത്.വിടാമുയര്‍ച്ചിയുടെ അവസാന ഷെഡ്യൂള്‍ ഹൈദരാബാദില്‍ പുരോഗമിക്കുന്നു.ഗുഡ് ബാഡ് അഗ്ലിയുടെ ജോലികളും തുടങ്ങിയിട്ടുണ്ട്.ഒരേ സമയം രണ്ട് ചിത്രങ്ങളുടെയും ഷൂട്ട് നടക്കുന്നുണ്ട്.
 
വിടാമുയര്‍ച്ചിയുടെ ചിത്രീകരണം വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു, അതിനുശേഷം അജിത്ത് തന്റെ മുഴുവന്‍ ശ്രദ്ധയും ഗുഡ് ബാഡ് അഗ്ലിയിലേക്ക് മാറ്റും.വിടാമുയര്‍ച്ചി
 
 ഒരു ആക്ഷന്‍ ത്രില്ലറാണെന്നും ഹോളിവുഡ് ചിത്രമായ ബ്രേക്ക്ഡൗണിന്റെ തമിഴ് റീമേക്കാണെന്നും റിപ്പോര്‍ട്ടുണ്ട്. തൃഷ, അര്‍ജുന്‍ സര്‍ജ, ആരവ്, റെജീന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലുങ്കിയുടുത്ത് തോക്കുമായി ബന്‍വാര്‍ സിംഗ് ഷെഖാവത്ത്, ഇത്തവണ ഫഹദ് ഞെട്ടിക്കും,പുഷ്പ 2 സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്