നാട്ടു നാട്ടു ശരിക്കും ഓസ്കർ അർഹിക്കുന്നുണ്ടോ? ചോദ്യവുമായി അനന്യ ചാറ്റർജി, രൂക്ഷ വിമർശനം

Webdunia
ബുധന്‍, 15 മാര്‍ച്ച് 2023 (19:26 IST)
നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ ഓസ്കർ അവാർഡ് സ്വന്തമാക്കിയ ആവേശത്തിലാണ് രാജ്യം. നാട്ടു നാട്ടു എന്ന ഗാനത്തിനും ദ എലിഫൻ്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെൻ്ററിക്കുമായിരുന്നു ഇത്തവണ പുരസ്കാരം. നാട്ടു നാട്ടു എന്ന ഗാനത്തിന് അവാർഡ് ലഭിച്ചതിൽ എല്ലാവരും പ്രശംസയുമായി എത്തുമ്പോൾ ഗാനം ഓസ്കർ അവാർഡ് അർഹിക്കുന്നുണ്ടോ എന്നുള്ള നടി അനന്യ ചാറ്റർജിയുടെ ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
 
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനന്യ ചാറ്റർജി തൻ്റെ അഭിപ്രായം പങ്കുവെച്ചത്. നാട്ടു നാട്ടു നേടിയ ചരിത്രനേട്ടത്തിൽ സന്തോഷിക്കേണ്ടതുണ്ടോ എന്നതിൽ സംശയം തോന്നുന്നു എന്നായിരുന്നു താരത്തിൻ്റെ പോസ്റ്റ്. ഇതോടെ വലിയ വിമർശനമാണ് താരത്തിനെതിരെ ഉയരുന്നത്. എനിക്ക് മനസിലാകുന്നില്ല. സത്യത്തിൽ നാട്ടു നാട്ടുവിന് പുരസ്കാരം നേടിയതിൽ നമ്മൾ അഭിമാനിക്കേണ്ടതുണ്ടോ? എങ്ങോട്ടാണ് നമ്മൾ പോകുന്നത്. എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായി ഇരിക്കുന്നത്.ഇതാണോ നമ്മൾക്ക് ഏറ്റവും മികച്ചതായിട്ടുള്ളത്. രോഷം അറിയിക്കുന്നു എന്നാണ് അനന്യ കുറിച്ചത്.
 
പിന്നാലെ നടിയെ വിമർശിച്ചും പരിഹസിച്ചും കൊണ്ടുള്ള പരിഹാസകമൻ്റുകൾ നിറഞ്ഞു. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട ഒരു പാട്ടിനെ വിമർശിക്കാതെ ബംഗാളി സിനിമയെ ലോക പ്രേക്ഷകരിലേക്കെത്തിക്കാൻ നോക്കുവെന്നാണ് താരത്തിനോട് ആരാധകർ ആവശ്യപ്പെടുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

അടുത്ത ലേഖനം
Show comments