Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്‌കറിന് പിന്നാലെ ആദരവും,ബൊമ്മനും ബെല്ലിക്കും ഒരു ലക്ഷം സമ്മാനം നല്‍കി എം.കെ സ്റ്റാലിന്‍

ഓസ്‌കറിന് പിന്നാലെ ആദരവും,ബൊമ്മനും ബെല്ലിക്കും ഒരു ലക്ഷം സമ്മാനം നല്‍കി എം.കെ സ്റ്റാലിന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 15 മാര്‍ച്ച് 2023 (14:59 IST)
ബൊമ്മനും ബെല്ലിയും ഇപ്പോള്‍ താരങ്ങളാണ്.'ദ് എലിഫന്റ് വിസ്പറേര്‍സ്'ന് ഡോക്യുമെന്ററി വിഭാഗത്തില്‍ ഓസ്‌കര്‍ ലഭിച്ചതോടെ ഇവര്‍ക്ക് പിന്നാലെയാണ് എല്ലാവരും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഇരുവര്‍ക്കും സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തി. ഒരുലക്ഷം രൂപ വീതം രണ്ടാള്‍ക്കും ലഭിക്കും.
 
സംസ്ഥാനത്തുടനീളം ആനക്കൊട്ടിലുകളില്‍ ജോലി ആളുകള്‍ക്കും ഒരു ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി.
 താമസിക്കാന്‍ സൗകര്യപ്രദമായ ഇടങ്ങള്‍ ഒരുക്കും എന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു
തമിഴ്‌നാട് വനംവകുപ്പ് ആനകളോട് എത്ര കരുതലോടെയാണ് പെരുമാറുന്നതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലിയോ'ല്‍ അഭിനയിക്കാന്‍ ഇല്ലെന്ന് സായി പല്ലവി ? കാരണം ഇതാണ്