Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്‌കാര്‍ മുതല്‍ ഗോള്‍ഡന്‍ ഗ്ലോബ് വരെ: 'ആര്‍ആര്‍ആര്‍' നേടിയ പ്രധാന അന്താരാഷ്ട്ര അവാര്‍ഡുകളുടെ ലിസ്റ്റ്

ഓസ്‌കാര്‍ മുതല്‍ ഗോള്‍ഡന്‍ ഗ്ലോബ് വരെ: 'ആര്‍ആര്‍ആര്‍' നേടിയ പ്രധാന അന്താരാഷ്ട്ര അവാര്‍ഡുകളുടെ ലിസ്റ്റ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 13 മാര്‍ച്ച് 2023 (11:17 IST)
എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഇന്ത്യന്‍ മണ്ണിലേക്ക് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ എത്തിച്ച സിനിമയാണ്. നാട്ടു നാട്ടു ഗാനം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് അവ ഏതൊക്കെയെന്ന് നോക്കാം.
 
എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഇതുവരെ നേടിയ അന്താരാഷ്ട്ര അവാര്‍ഡുകളുടെ ഒരു ലിസ്റ്റ് ഇതാ:
1) ഓസ്‌കാര്‍ 2023: മികച്ച ഒറിജിനല്‍ ഗാനം- നാട്ടു നാട്ടു
 
2)ഗോള്‍ഡന്‍ ഗ്ലോബ്‌സ് 2023: മികച്ച ഒറിജിനല്‍ ഗാനം - നാട്ടു നാട്ടു
 
3) സാറ്റേണ്‍ അവാര്‍ഡ്‌സ് 2022: മികച്ച അന്താരാഷ്ട്ര ചിത്രം - RRR
 
4) ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡ് 2022: മികച്ച സംവിധായകന്‍ - എസ്എസ് രാജമൗലി
 
5) ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ് 2022 
(സ്പോട്ട്ലൈറ്റ് വിന്നര്‍ അവാര്‍ഡ്)
 
6)നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ അവാര്‍ഡ്2022: ഈ വര്‍ഷത്തെ മികച്ച 10 സിനിമകള്‍
 
7)അലയന്‍സ് ഓഫ് വുമണ്‍ ഫിലിം ജേര്‍ണലിസ്റ്റ്‌സ് അവാര്‍ഡ് 2022: മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം
 
8) LA ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ് 2022: മികച്ച സംഗീത സ്‌കോര്‍- നാട്ടു നാട്ടു
9) 
10) 28-ാമത് ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡുകള്‍: മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഗാനം - നാട്ടു നാട്ടു
 
10)ഹോളിവുഡ് ക്രിട്ടിക്‌സ്
  അസോസിയേഷന്‍ ക്രിയേറ്റീവ് ആര്‍ട്‌സ് അവാര്‍ഡ്: മികച്ച ഒറിജിനല്‍ ഗാനം, മികച്ച സ്റ്റണ്ടുകള്‍, മികച്ച ആക്ഷന്‍ ഫിലിം, മികച്ച അന്താരാഷ്ട്ര ചിത്രം
  
11) ഫിലാഡല്‍ഫിയ ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡുകള്‍ 2022: മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദട്രാക്ക്
 
12) 88-ാമത് ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ ഫിലിം അവാര്‍ഡ്: മികച്ച സംവിധായകന്‍
 
13) അറ്റ്‌ലാന്റ ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡുകള്‍ 2022: മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം, മികച്ച 10 സിനിമകള്‍
 
 14)2022 ഓസ്റ്റിന്‍ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്: മികച്ച സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ - നിക്ക് പവല്‍, 2022 ലെ മികച്ച 10 ചിത്രങ്ങള്‍
 
 15)ബോസ്റ്റണ്‍ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2022: മികച്ച ഒറിജിനല്‍ സ്‌കോര്‍ - നാട്ടു നാട്ടു
 
 16)സൗത്ത് ഈസ്റ്റേണ്‍ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്: മികച്ച വിദേശ ഭാഷാ ചിത്രം, 2022-ലെ മികച്ച 10 ചിത്രങ്ങള്‍
 
17)ജോര്‍ജിയ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ് 2022: മികച്ച അന്താരാഷ്ട്ര ചിത്രം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ധനുഷിന്റെ 'വാത്തി'