അറപ്പല്ലാതെ മറ്റൊന്നും തോന്നുന്നില്ല: സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ മേസേജ് അയക്കുന്നവർക്കെതിരെ പ്രതികരണവുമായി അനുമോൾ

ബുധന്‍, 13 മെയ് 2020 (14:17 IST)
സോഷ്യൽ മീഡിയയിൽ തനിക്കുണ്ടായ മോശം അനുഭവത്തിൽ പ്രതികരണവുമായി അനുമോൾ. തനില്ല് അശ്ലീലചിത്രങ്ങൾ അയച്ചുതരുന്നവർക്കെതിരെ ഇൻസ്റ്റഗ്രാമിലാണ് താരം പൊട്ടിത്തെറിച്ചത്.
 
പലപ്പോളും ആളുകൾ തങ്ങളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ എനിക്ക് മെസ്സേജ് ചെയ്യുന്നു.ഇത്തരക്കാരെ ബ്ലോക്ക് ചെയ്‌തു മടുത്തു, ഒരാൾ പല അക്കൗണ്ടുകളിൽ നിന്നുമായി അയാളുടെ സ്വകാര്യ അവയവത്തിന്റെ വീഡിയോ അയക്കുന്നുണ്ട്.ദൈവം തന്നെ ഏറ്റവും വലിയ സമ്മാനമാണെന്നാണ് അയാൾ കരുതിയിരിക്കുന്നത്. എന്നാൽ സ്ത്രീകള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ അയക്കുന്നവര്‍ അറിയേണ്ടത് അറപ്പല്ലാതെ മറ്റൊന്നും ഇതുകൊണ്ട് ഉണ്ടാകില്ല എന്നാണെന്നും അനുമോൾ പറഞ്ഞു.
 
ഇത്തരത്തിൽ മെസ്സേജുകൾ അയക്കുന്നത് ആവർത്തിക്കുകയാണെങ്കിൽ അയാളെ സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്യുമെന്നും അനുമോൾ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തീയറ്ററുകളിലെ വിജയസമവാക്യം പലപ്പോഴും അവ്യക്‍തമാണ് - ലാൽജോസ്