Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

നടിയെ ആക്രമിച്ച കേസ്: ദിലീപിനായി പ്രത്യേക ചോദ്യാവലി തയ്യാറാക്കി അന്വേഷണസംഘം, കാവ്യയേയും ചോദ്യം ചെയ്യാന്‍ സാധ്യത

Actress Attacked Case
, തിങ്കള്‍, 10 ജനുവരി 2022 (08:32 IST)
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. പുനരന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയേയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. പള്‍സര്‍ സുനിക്കൊപ്പം ദിലീപിനെ ഇരുത്തി ചോദ്യം ചെയ്യാനും ആലോചനയുണ്ട്. പ്രത്യേക അന്വേഷണസംഘം കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് പുനരന്വേഷണത്തില്‍ ആരെയെല്ലാം ചോദ്യം ചെയ്യണമെന്ന് തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്താണ് പുനരന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. ദിലീപിനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി അന്വേഷണസംഘം പ്രത്യേക ചോദ്യാവലി തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ പങ്കാളിയും നടിയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുന്ന കാര്യവും ആലോചനയിലുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ് ദിലീപിന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ശോഭനയ്ക്ക് ഒമിക്രോണ്‍; സന്ധി വേദനയും തൊണ്ടയില്‍ കരകരപ്പും ഉണ്ടെന്ന് താരം