നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും ഒമിക്രോണ്‍ ബാധിച്ചെന്നും ചില ആരോഗ്യപ്രശ്‌നങ്ങള്‍ താന്‍ നേരിടുന്നുണ്ടെന്നും ശോഭന പറഞ്ഞു.
ശോഭനയുടെ വാക്കുകള്‍
ലോകം മാന്ത്രികമായി ഉറങ്ങുമ്പോള്‍ ! മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഒമിക്രോണ്‍ ബാധിച്ചു. സന്ധി വേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങള്‍, അതിനെ തുടര്‍ന്ന് ചെറിയ തൊണ്ടവേദനയും. അത് ആദ്യ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് വാക്‌സിനുകളും എടുത്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് രോഗത്തെ 85 ശതമാനം പുരോഗതിയില്‍ നിന്ന് തടയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ എത്രയും വേഗം എടുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.