Webdunia - Bharat's app for daily news and videos

Install App

'കാണാൻ ചുള്ളിക്കമ്പ് പോലെയുണ്ട്'; നേരിട്ട ബോഡി ഷെയ്മിങ്ങ് കമന്റുകളെക്കുറിച്ച് നടി

നിഹാരിക കെ.എസ്
ഞായര്‍, 22 ജൂണ്‍ 2025 (17:16 IST)
ആദിത്യ വർമ്മ, സർദാർ ഉദ്ദം സിങ്, ഒക്ടോബർ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത സന്ധു. സിനിമയിലേക്ക് എത്തിയതിന് പിന്നാലെ താൻ നേരിട്ട ബോഡി ഷെയ്‌മിങ്ങിനെക്കുറിച്ച് പറയുകയാണ് നടി ഇപ്പോൾ. സൗത്തിൽ ഒരു സിനിമയിൽ അഭിനയിച്ചതിന് പിന്നാലെ തന്നെ കാണാൻ കൊള്ളില്ലെന്നും ചുള്ളിക്കമ്പ് പോലെയുണ്ടെന്നുമുള്ള കമന്റുകളാണ് നേരിടേണ്ടി വന്നതെന്നും നടി തുറന്നുപറഞ്ഞു. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബനിത ഇക്കാര്യത്തെക്കുറിച്ച് മനസുതുറന്നത്‌.
 
'ഒരു സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിച്ചതിന് പിന്നാലെ ആളുകൾ എന്നെ ബോഡി ഷെയിം ചെയ്തു. ഞാൻ ചുള്ളിക്കമ്പ് പോലെയിരിക്കുന്നെന്നും എന്നെ കാണാൻ കൊള്ളില്ലെന്ന് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഇത്ര മെലിഞ്ഞ ഒരു നായികയോട് നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെ അന്ന് കമന്റുകൾ വന്നിരുന്നു. ബോഡി ഷെയിമിം​ഗ് നേരിട്ട എന്റെ ആദ്യത്തെ അനുഭവമായിരുന്നു അത്. 
 
അതിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നെനിക്ക് ഇപ്പോഴും അറിയില്ല. ഞാൻ വളർന്നു വന്ന സംസ്കാരം ഇങ്ങനെ ആയിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് അതിൽ വലിയ വിഷമം തോന്നിയിരുന്നില്ല. ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്. അതിനെ ഞാൻ അങ്ങനെയേ കണ്ടിരുന്നുള്ളൂ. അതൊന്നും ഞാൻ മനസ്സിലേക്ക് എടുത്തിട്ടില്ല', ബനിത പറഞ്ഞു.
 
അതേസമയം,  ധ്രുവ് വിക്രം നായകനായ ആദിത്യ വർമയാണ് ബനിത അഭിനയിച്ച ഒരേയൊരു സൗത്ത് ചിത്രം. അതുകൊണ്ട് തന്നെ നടിയുടെ ആരോപണം ഈ ചിത്രത്തിൽ അഭിനയിച്ച ശേഷമുണ്ടായ സോഷ്യൽ മീഡിയ കമന്റുകളാണെന്ന് വ്യക്തം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

പഹൽഗാം ഭീകരാക്രമണം; രണ്ട് പേർകൂടി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments