Webdunia - Bharat's app for daily news and videos

Install App

സിംഗിൾ മദറാണ്, ഭർത്താവുമായി വേർപിരിഞ്ഞെന്ന വാർത്ത സ്ഥിരീകരിച്ച് നടി ഭാമ

അഭിറാം മനോഹർ
ചൊവ്വ, 7 മെയ് 2024 (11:40 IST)
Actress Bhama
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതായി സ്ഥിരീകരിച്ച് നടി ഭാമ. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലാണ് താന്‍ സിംഗിള്‍ മദറാണെന്ന് ഭാമ വ്യക്തമാക്കിയത്. 2020ലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാകുന്നത്. വിവാഹത്തെ തുടര്‍ന്ന് ഭാമ സിനിമാ രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ആദ്യകാലങ്ങളില്‍ ഭാമ ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അടുത്തിടെ ചിത്രങ്ങളൊന്നും തന്നെ പങ്കുവെച്ചിട്ടില്ല. ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ ഭാമ അരുണ്‍ എന്ന പേരില്‍ മാറ്റം വരുത്തിയതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞതായ വാര്‍ത്തകള്‍ വന്നത്.
 
 വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇതിനോടൊന്നും തന്നെ നടി പ്രതികരിച്ചിരുന്നില്ല. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഒടുവില്‍ നടി സ്ഥിരീകരണം നല്‍കിയത്. ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ് എനിക്ക് മുന്നിലുണ്ടായിരുന്നു ഒരേ ഒരു മാര്‍ഗം. ഞാനും എന്റെ മകളും എന്നാണ് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നടി കുറിച്ചത്. 2007ല്‍ നിവേദ്യം എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തെത്തിയത്. 2017ല്‍ ഇറങ്ങിയ കന്നഡ സിനിമയായ രംഗയിലാണ് താരം അവസാനമായി അഭിനയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments