Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയദര്‍ശന്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന നടി, ദിലീപിന്റെ നായിക; പിന്നീട് എത്തിയത് ഐറ്റം ഡാന്‍സിലൂടെ

പ്രിയദര്‍ശന്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന നടി, ദിലീപിന്റെ നായിക; പിന്നീട് എത്തിയത് ഐറ്റം ഡാന്‍സിലൂടെ
, വെള്ളി, 20 ഓഗസ്റ്റ് 2021 (14:22 IST)
ടിവിയിൽ എപ്പോൾ വന്നാലും നാം കാണുന്ന സിനിമയാണ് വെട്ടം. പ്രിയദർശൻ-ദിലീപ് കൂട്ടുകെട്ടിൽ പിറന്ന വെട്ടം മലയാളത്തിലെ എവർഗ്രീൻ കോമഡി ചിത്രങ്ങളിൽ ഒന്നാണ്. വെട്ടത്തിൽ ദിലീപിൻ്റെ നായികയായി അഭിനയിച്ച നടിയെ ഓർമയില്ലേ ? വെട്ടത്തിൽ വീണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഭാവ്ന പാനിയാണ് അത്. 
 
മോഡലിങ്ങിലൂടെയാണ് ഭാവ്ന സിനിമ രംഗത്തേക്ക് എത്തിയത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. 
 
ഭാവ്നയുടെ പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. വെട്ടത്തിലെ 'തീപ്പെട്ടിക്കൊള്ളി' തന്നെയാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം. മോഡലായ ഭാവ്ന വളരെ ഗ്ലാമറസ് വേഷങ്ങളിലും ഇടയ്ക്കെ പ്രത്യക്ഷപ്പെടാറുണ്ട്. 
webdunia
 
വെട്ടത്തിനു ശേഷം ഭാവ്ന മലയാളത്തിൽ ഒരു ഐറ്റം ഡാൻസിന് വേണ്ടി മാത്രം എത്തിയിട്ടുണ്ട്. ആ സിനിമ ഏതാണെന്ന് അറിയാമോ ? ജയസൂര്യ നായകനായ ആമയും മുയലും എന്ന സിനിമയിലാണ് ഭാവ്ന ഐറ്റം ഡാൻസിൽ അഭിനയിച്ചിട്ടുള്ളത്. വെട്ടത്തിൽ ദിലീപിൻ്റെ നായികയായ നടി തന്നെയാണോ ഇതെന്ന് മലയാളികൾക്ക് അന്ന് സംശയമുണ്ടായിരുന്നു. വെട്ടത്തിൽ നിന്ന് ആമയും മുയലിലേക്കും എത്തുമ്പോൾ ഭാവ്ന വലിയ രീതിയിൽ മാറിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രമേശ് പിഷാരടി വീണ്ടും നായകനാകുന്നു,സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം നോ വെ ഔട്ട് വരുന്നു