Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയദർശൻറെ ചിരി'വെട്ട'ത്തിന് 16 വയസ്

പ്രിയദർശൻറെ ചിരി'വെട്ട'ത്തിന് 16 വയസ്

കെ ആർ അനൂപ്

, വ്യാഴം, 20 ഓഗസ്റ്റ് 2020 (15:01 IST)
2004 ഓഗസ്റ്റ് 20ന് പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമാണ് വെട്ടം. 16 വർഷങ്ങൾ പിന്നിടുമ്പോഴും ഇന്നും മിനിസ്ക്രീനിലൂടെ എല്ലാവരെയും ചിരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. പ്രണയവും ഹാസ്യവും ഒരേ അളവിൽ ചേർത്താണ് പ്രിയദർശൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ ചിത്രത്തിലെ ഓരോ സീനുകളും ആസ്വാദകരുടെ മനസ്സിൽ ഇന്നുമുണ്ടാകും. ദിലീപും, കലാഭവൻ മണിയും, ജഗതിയും, ഇന്നസെൻറും സിനിമയുടെ തുടക്കത്തിൽ തന്നെ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുകയും പിന്നീടത് അവസാനം വരെ നിർത്താതെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്തു. കലാഭവൻ മണിയും സുകുമാരിയും നമ്മളെ വിട്ടുപോയല്ലോയെന്ന നഷ്ടബോധം ഓരോ സിനിമാപ്രേമികളുടെയും മനസ്സിലുണ്ടാകും.
 
ഭാവ്ന പാനിയെന്ന നടിയുടെ ക്യൂട്ട്നസ് സിനിമയുടെ ആകർഷണം തന്നെയായിരുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം ആമയും മുയലും എന്ന പ്രിയദർശൻ ചിത്രത്തിലാണ് ഭാവ്ന  കണ്ടത്. ചിത്രത്തിലെ ഗാനങ്ങൾ എടുത്തുപറയേണ്ടതാണ്. 'മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ', 'ഒരു കാതിലോല ഞാൻ കണ്ടീല' തുടങ്ങി ഏഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ബീയാർ പ്രസാദ്, രാജീവ് ആലുങ്കൽ, നാദിർഷ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ബേണി ഇഗ്നേഷ്യസ് ആണ് സംഗീത സംവിധാനം നിർവ്വഹിച്ചത്.
 
ഉദയകൃഷ്ണനും സിബി കെ തോമസുമാണ് ചിത്രത്തിൻറെ രചന നിർവഹിച്ചത്. രേവതി കലാമന്ദിറിൻറെ ബാനറിൽ മേനക സുരേഷ് കുമാർ നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയ്യപ്പനും കോശിയും തെലുങ്കു റിമേക്ക്; പവൻ കല്യാണും വിജയ് സേതുപതിയും നേർക്കുനേർ !