Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമാനത്തിൽ യുവനടിക്ക് നേരെ മോശം പെരുമാറ്റം, പ്രതി ഒളിവിലെന്ന് പോലീസ്

വിമാനത്തിൽ യുവനടിക്ക് നേരെ മോശം പെരുമാറ്റം, പ്രതി ഒളിവിലെന്ന് പോലീസ്
, വ്യാഴം, 12 ഒക്‌ടോബര്‍ 2023 (13:33 IST)
വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ പ്രതിയായ തൃശൂര്‍ സ്വദേശി ആന്റോ ഒളിവിലാണെന്ന് പോലീസ്. സംഭവത്തില്‍ യുവനടി പോലീസില്‍ പരാതി നല്‍കിയതായ വിവരം അറിഞ്ഞതോടെ ഇയാള്‍ സ്ഥലം വിട്ടെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച രാത്രി ഇയാളുടെ വീട്ടില്‍ പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
 
വിമാനത്തില്‍ നടിയോട് മോശമായി പെരുമാറിയത് തൃശൂര്‍ തലോര്‍ സ്വദേശി ആന്റോയാണെന്ന് കഴിഞ്ഞദിവസം പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളുടെ തൃശൂരിലെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയത്. പ്രതിയ്ക്ക് വേണ്ടി തൃശൂരും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടയാണ് യുവനടിക്ക് ദുരനുഭവമുണ്ടയാത്. എയര്‍ ഇന്ത്യ വിമാനത്തില്‍ നടിയോട് സഹയാത്രികന്‍ മദ്യലഹരിയില്‍ അപമര്യാദയായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് വിന്‍ഡോ സീറ്റിന്റെ പേരില്‍ നടിയുമായി വാക്കേറ്റമുണ്ടായി. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ശല്യം ചെയ്യുകയും ശരീരത്തില്‍ കടന്നുപിടിക്കാന്‍ ഇയാള്‍ ശ്രമിച്ചതായുമാണ് നടിയുടെ പരാതിയില്‍ പറയുന്നത്.
 
ക്യാബിന്‍ ക്രൂവിനെ വിവരം അറിയിച്ചതിന് തുടര്‍ന്ന് അവര്‍ ഇയാളെ മറ്റൊരു സീറ്റിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് വിമാനമിറങ്ങിയ വഴി നടി നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Aadu Comedy Scene:ഇനി ചിരിക്കാം...ആട് സിനിമയിലെ സൂപ്പര്‍ കോമഡി രംഗങ്ങള്‍ കാണാം, വീഡിയോ