Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാതലില്‍ ജ്യോതികയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് നടി ജോമോള്‍ ! കൈയടിച്ച് സോഷ്യല്‍ മീഡിയ

ജ്യോതികയുടെ കഥാപാത്രത്തിന്റെ മലയാളം ഡബ്ബിങ് സിനിമയില്‍ എടുത്തുപറയേണ്ട ഘടകമാണ്

Actress Jomol as dubbing artist in Kaathal Film For Jyothika
, ശനി, 25 നവം‌ബര്‍ 2023 (08:36 IST)
മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ച ജിയോ ബേബി ചിത്രം 'കാതല്‍ ദി കോര്‍' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒരു ഓഫ് ബീറ്റ് ചിത്രമായിട്ടും കാതലിന്റെ കാലിക പ്രസക്തിയുള്ള കഥ പറച്ചില്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം തന്നെ ചിത്രത്തില്‍ മികച്ച പ്രകടനമാണ് തെന്നിന്ത്യന്‍ താരം ജ്യോതികയുടേത്. മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന മാത്യു ദേവസി എന്ന കഥാപാത്രത്തിന്റെ ഭാര്യ ഓമനയായാണ് ജ്യോതിക ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. 
 
ജ്യോതികയുടെ കഥാപാത്രത്തിന്റെ മലയാളം ഡബ്ബിങ് സിനിമയില്‍ എടുത്തുപറയേണ്ട ഘടകമാണ്. മലയാളം അറിയാത്ത ജ്യോതികയ്ക്ക് വേണ്ടിയുള്ള ഡബ്ബിങ് അതിഗംഭീരമായി ചെയ്തത് നടി ജോമോള്‍ ആണ്. കഥാപാത്രത്തിന്റെ എല്ലാ വൈകാരികതകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ജോമോളുടെ ഡബ്ബിങ് ഏറെ സഹായിച്ചിട്ടുണ്ട്. ആദ്യമായാണ് ജോമോള്‍ മറ്റൊരു അഭിനേത്രിക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 
 
എന്ന് സ്വന്തം ജാനകിക്കുട്ടി, പഞ്ചാബി ഹൗസ്, മയില്‍പ്പീലിക്കാവ്, നിറം, ദീപസ്തംഭം മഹാശ്ചര്യം, അരയന്നങ്ങളുടെ വീട്, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍ എന്നിവയാണ് ജോമോളിന്റെ ശ്രദ്ധേയമായ സിനിമകള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ കോടതിയിലേക്ക്, 'നേര്' ഡിസംബര്‍ 21ന് , പുതിയ പോസ്റ്റര്‍ പുറത്ത്