Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇമേജിന്റെ തടവറകളില്ലാത്ത സൂപ്പര്‍ സ്റ്റാര്‍, മമ്മൂട്ടിയെ പ്രശംസിച്ച് സിനിമാലോകം,കാതലും നിരാശപ്പെടുത്തിയില്ല

Mammootty Mammootty company Kadhal movie Kadhal movie review Kadhal movie positive review

കെ ആര്‍ അനൂപ്

, വ്യാഴം, 23 നവം‌ബര്‍ 2023 (17:31 IST)
മമ്മൂട്ടി കമ്പനി എന്ന ബ്രാന്‍ഡ് ഇത്തവണയും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. അതിഗംഭീര റിപ്പോര്‍ട്ടുകള്‍ ആണ് കാതലിന് വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി എന്ന നടനെ കുറിച്ചാണ് എല്ലാവര്‍ക്കും പറയാനുള്ളത്. കൂമന്‍, ട്വല്‍ത്ത് മാന്‍ ചിത്രങ്ങളുടെ രചയിതാവ് കെ.ആര്‍ കൃഷ്ണകുമാര്‍ സിനിമ കണ്ട ശേഷം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 
'കാതല്‍ ഇമേജിന്റെ തടവറകളില്ലാത്ത സൂപ്പര്‍ സ്റ്റാര്‍. വീഞ്ഞ് ഇങ്ങനെ പഴകിപ്പഴകി വീര്യം കൂടി മോഹിപ്പിച്ചു കൊണ്ടേയിരിക്കുന്നു',-കെ.ആര്‍ കൃഷ്ണകുമാര്‍ എഴുതി.
 
വീണ്ടും വീണ്ടും നിങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു മമ്മൂക്ക എന്നാണ് സംവിധായകന്‍ സാജിദ് യാഹിയ സിനിമ കണ്ടശേഷം എഴുതിയത്.
മമ്മൂട്ടിയും ജ്യോതികയും ഉള്‍പ്പെടെയുള്ള താരങ്ങളുടെ പ്രകടനത്തിനും പ്രേക്ഷകര്‍ കയ്യടിക്കുന്നു.മാത്യു ദേവസി എന്ന കഥാപാത്രം മാത്രമേ ഇന്ത്യന്‍ സിനിമയില്‍ മമ്മൂട്ടിയുടെ പ്രശംസ പിടിച്ചുപറ്റൂ എന്നാണ് എല്ലാവരും പറയുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിംഗിൾ ആയതിനാൽ വാടകയ്ക്ക് വീട് ലഭിക്കുന്നില്ല, പരാതിയുമായി ഹിന്ദി ടെലിവിഷൻ താരം