Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊടും പട്ടിണിയില്‍ നിന്ന് അഭിനയത്തിലേക്ക്, ഒരു മടിയുമില്ലാതെ ഷക്കീല സിനിമകളിലും അഭിനയിച്ചു; ആരും അറിയാത്ത നടി കനകലതയുടെ ജീവിതം ഇങ്ങനെ

കൊടും പട്ടിണിയില്‍ നിന്ന് അഭിനയത്തിലേക്ക്, ഒരു മടിയുമില്ലാതെ ഷക്കീല സിനിമകളിലും അഭിനയിച്ചു; ആരും അറിയാത്ത നടി കനകലതയുടെ ജീവിതം ഇങ്ങനെ
, വെള്ളി, 3 ജൂണ്‍ 2022 (12:31 IST)
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് കനകലത. സീരിയലുകളിലും സിനിമകളിലും തിളങ്ങിയ കനകലത ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. കനകലതയുടെ ജീവിതം ഒരു സിനിമ കഥ പോലെ നാടകീയമാണ്. 
 
ദാരിദ്ര്യത്തില്‍ നിന്നാണ് കനകലത അഭിനയലോകത്തേക്ക് എത്തിയത്. കൊല്ലം സ്വദേശിനിയാണ് കനകലത. നടി കവിയൂര്‍ പൊന്നമ്മയുടെ കുടുംബമാണ് കനകലതയെ സിനിമയിലേക്ക് കൊണ്ടുവന്നത്. കനകലതയുടെ വീട്ടില്‍ അയല്‍ക്കാരിയായ കവിയൂര്‍ പൊന്നമ്മയുടെ കുടുംബം താമസിക്കാന്‍ വന്നത് മുതലാണ് താരത്തിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകള്‍ ഉണ്ടാകുന്നത്. കവിയൂര്‍ പൊന്നമ്മയുടെ സഹോദരി കവിയൂര്‍ രേണുക വഴിയാണ് കനകലതയ്ക്ക് നാടകത്തില്‍ അവസരം ലഭിച്ചത്. അവിടെ നിന്ന് സിനിമയിലേക്ക് എത്തി. 
 
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു. 50 രൂപയായിരുന്നു ആദ്യകാലത്ത് കനകലതയുടെ പ്രതിഫലം. സിനിമയില്‍ ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം കനകലത ഒരു മടിയും കൂടാതെ ചെയ്തു. ഷക്കീല ചിത്രങ്ങളിലും അക്കാലത്ത് അഭിനയിച്ചു. 
 
സിനിമയില്‍ സജീവമായി നില്‍ക്കെ 22-ാം വയസ്സിലാണ് കനകലത വിവാഹം കഴിച്ചത്. കനകലതയുടെ സമ്പാദ്യമെല്ലാം ഭര്‍ത്താവ് ധൂര്‍ത്തടിക്കുകയായിരുന്നു. ഇത് താരത്തെ മാനസികമായി തളര്‍ത്തി. 16 വര്‍ഷത്തിനു ശേഷം കനകലത വിവാഹമോചനം നേടി. അതിനു ശേഷവും സിനിമയില്‍ താരം സജീവമായിരുന്നു. മക്കള്‍ ഇല്ല. 
 
ദാമ്പത്യ ജീവിതത്തെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ കനകലത തുറന്നുപറഞ്ഞിട്ടുണ്ട്. ഇനി ഒരു വിവാഹമില്ലെന്നും ദാമ്പത്യ ജീവിതം മടുത്തു എന്നുമാണ് കനകലത അഭിമുഖത്തില്‍ പറഞ്ഞത്. തന്നെ ഭര്‍ത്താവ് ചൂഷണം ചെയ്യുകയായിരുന്നുവെന്നും ദാമ്പത്യജീവിതം തനിക്ക് പരാജയപ്പെട്ടുപോയി എന്നും പറയാന്‍ കനകലതയ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല.
 
1960 ഓഗസ്റ്റ് 24 ന് ജനിച്ച കനകലതയ്ക്ക് ഇപ്പോള്‍ 61 വയസ്സാണ് പ്രായം. വിവാഹമോചനത്തിനു ശേഷം സഹോദരിക്കൊപ്പമാണ് താരം താമസിക്കുന്നത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞെട്ടിച്ച് ഉലകനായകന്‍, ആറാടി ഫഹദ്; 'വിക്രം' ഗംഭീരമെന്ന് ആദ്യ പ്രതികരണം