Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറങ്ങി കിടക്കുന്ന കുട്ടിയെ അടിച്ച് ബാലയ്യ; ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ, എന്തൊരു സൈക്കോ ആണെന്ന് സോഷ്യല്‍ മീഡിയ

Balayya angry video viral
, വ്യാഴം, 2 ജൂണ്‍ 2022 (19:55 IST)
തെലുങ്ക് സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് ബാലയ്യ എന്ന വിളിപ്പേരുള്ള നന്ദമൂരി ബാലകൃഷ്ണ. തെന്നിന്ത്യയില്‍ ഏറെ വിലപിടിപ്പുള്ള സൂപ്പര്‍സ്റ്റാറാണ് ബാലയ്യ. 
 
സോഷ്യല്‍ മീഡിയയില്‍ വിവാദ നായകന്‍ കൂടിയാണ് ബാലയ്യ. ഇപ്പോള്‍ ഇതാ ബാലയ്യയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അച്ഛന്റെ തോളില്‍ ഉറങ്ങി കിടക്കുന്ന കുട്ടിയെ ബാലയ്യ കൈ കൊണ്ട് അടിച്ചു എഴുന്നേല്‍പ്പിക്കുന്നതും ആ കുട്ടിയെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയില്‍ കാണാം. 
 


മൂന്ന് വയസ് മാത്രം പ്രായം തോന്നിപ്പിക്കുന്ന കുട്ടിയാണ് ഇത്. ദേഷ്യത്തോടെയാണ് ഈ കുട്ടിയെ ബാലയ്യ തട്ടി വിളിക്കുന്നത്. അതിനുശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ബാലയ്യ ചിരിക്കുന്നുണ്ട്. ചെറിയ കുട്ടിയോട് പോലും ഇങ്ങനെ പെരുമാറുന്ന ബാലയ്യ സൈക്കോയാണോ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ ചോദിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു, വരുന്നത് ത്രില്ലര്‍