വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ നടി കസ്തൂരി ജയിലില്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ട്. ജയിലിലെത്തിയ ആദ്യ ദിവസത്തില്‍ രാത്രി ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയുമാണ് നടി കഴിച്ചുകൂട്ടിയത്. ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ചെങ്കിലും ഉച്ചഭക്ഷണം ഒഴിവാക്കി. ഒറ്റയ്ക്ക് ഒരു സെല്ലിലാണ് താരം കഴിയുന്നത്.
ഹൈദരാബാദിലെ ഒരു നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നടിയെ ശനിയാഴ്ചയാണ് പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഹിന്ദു മക്കള്‍ കക്ഷി യോഗത്തില്‍ തമിഴ്നാട്ടിലെ തെലുങ്ക് സമൂഹത്തെ പറ്റി നടത്തിയ പരാമര്‍ശത്തിലാണ് താരത്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ നടി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും മുന്‍കൂര്‍ജാമ്യഹര്‍ജി കോടതി അനുവദിച്ചില്ല.
300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പരാമര്‍ശം. പ്രസംഗത്തിലെ ഈ പരാമര്‍ശത്തില്‍ ആന്ധ്രയിലും തെലങ്കാനയിലും വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.