ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. സുപ്രീം കോടതി താരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങുന്ന ബെഞ്ചാണ് നടന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരാതിയിൽ കാലതാമസം ഉണ്ടായെന്നായിരുന്നു ജാമ്യാപേക്ഷയിൽ സിദ്ദിഖിന്റെ വാദം.
സിദ്ദിഖിന് രാജ്യം വിട്ട് പോകാൻ കഴിയില്ല. സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതിജീവിതയായ നടി പരാതി നൽകിയത് 8 വർഷത്തിനു ശേഷമാണെന്നതു ചൂണ്ടിക്കാട്ടിയാണു കോടതി ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട സിദ്ദിഖിനെ പോലീസ് അറസ്റ്റ് ചെയ്‌താൽ ജാമ്യത്തിൽ വിടണമെന്ന് വിധിയിൽ പറയുന്നു.
സിദ്ദിഖിനു ജാമ്യം നൽകിയാൽ സമാനമായ മറ്റു കേസുകളെയും ബാധിക്കുമെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചതിരുന്നു. എന്നാൽ, ഈ വാദം തള്ളിയാണു കോടതിയുടെ തീരുമാനം.