മഞ്ജിമയുടെ ത്രില്ലർ എഫ് ഐ ആർ !

കെ ആർ അനൂപ്

ശനി, 1 ഓഗസ്റ്റ് 2020 (16:14 IST)
നടി മഞ്ജിമ മോഹൻറെ വരാനിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ് ‘എഫ്.ഐ.ആർ'. നടൻ വിഷ്ണു വിശാലാണ് മഞ്ജിമയുടെ നായകനായെത്തുന്നത്. മഞ്ജിമ ഈ ചിത്രത്തിൽ അതിശയകരമായ വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് വിഷ്ണു ട്വിറ്ററിലൂടെ പറഞ്ഞു. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ റെബ മോണിക ജോൺ, ഗൗതം മേനോൻ, റൈസ വിൽസൺ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
 
അതേസമയം, നവാഗതനായ ദില്ലി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന ‘തുഗ്ലക്ക് ദർബാർ’ എന്ന ചിത്രത്തിലും മഞ്ജു പ്രധാനവേഷത്തിലെത്തുന്നുണ്ട്. വിജയ് സേതുപതിയുടെ സഹോദരി ആയിട്ടാണ് മഞ്ജിമ ഈ ചിത്രത്തിൽ എത്തുന്നത്. അദിതി റാവുവാണ് നായിക.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഞാൻ ചീഫ് ഗസ്റ്റ് ആയി വന്നു, മിലിറ്ററി യൂണിഫോമിൽ പൃഥ്വി എത്തി: ബാലചന്ദ്രമേനോൻ