ഹമാം സോപ്പിന്റെ പരസ്യത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ മോഡലാണ് മേഘാ രാജന്‍. പരസ്യത്തിലൂടെ ഏറെ ശ്രദ്ധയാകര്‍ഷിച്ച മേഘ പ്രസവത്തിന് ശേഷം തന്റെ ശരീരഭാരം കുറച്ചിരുന്നു. ഇപ്പോഴിതാ തന്റെ ശരീരസൗന്ദര്യം എങ്ങനെ കാത്തുസൂക്ഷിക്കുന്നു എന്നതിനെ പറ്റി മേഘയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ദിവസവും എട്ട് മണിക്ക് മുന്‍പ് ഭക്ഷണം കഴിച്ച് താന്‍ ഉറങ്ങുമെന്നും ശരീരത്തിന് ഏറ്റവും അത്യാവശ്യമായത് ഉറക്കമാണെന്നും മേഘ പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മേഘയുടെ പ്രതികരണം. യോഗ,നീന്തല്‍,നടത്തം തുടങ്ങിയവ സ്ഥിരം ചെയ്യാറുണ്ടെന്നും എന്നാല്‍ പ്രസവശേഷം ശരീരഭാരം 60ല്‍ നിന്നും 80ലെത്തിയെന്നും മേഘ പറയുന്നു.
എന്റെ വണ്ണം കണ്ട് മറ്റുള്ളവര്‍ അമ്പരന്നിരുന്നു. വണ്ണം കുറയ്ക്കാന്‍ ഞാന്‍ കണ്ടെത്തിയ എളുപ്പവഴി കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുക എന്നതായിരുന്നു. മുലപ്പാല്‍ കൊടുത്താണ് 15 കിലോയോളം ഞാന്‍ കുറച്ചത്. അതാണ് ബയോളജിക്കലി ശരിയായ രീതിയെന്നും അഭിമുഖത്തില്‍ മേഘ പറയുന്നു. അഭിമുഖത്തിന് കീഴില്‍ ഇത് സത്യമാണോ എന്ന് ചോദിക്കുന്നവര്‍ അനവധിയാണ്.