Webdunia - Bharat's app for daily news and videos

Install App

ബസിന്റെ ലൈറ്റ് മാത്രം കണ്ടു, ഞാന്‍ കാറില്‍ നിന്ന് തെറിച്ചു പുറത്തേക്ക് പോയി; നടി മോനിഷ കൊല്ലപ്പെട്ട അപകടത്തെ കുറിച്ച് താരത്തിന്റെ അമ്മ

Webdunia
ബുധന്‍, 2 ഫെബ്രുവരി 2022 (10:33 IST)
മലയാളികള്‍ ഏറെ ഞെട്ടലോടെ കേട്ട മരണവാര്‍ത്തയാണ് നടി മോനിഷയുടേത്. നഖക്ഷതങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ അവാര്‍ഡ് നേടുമ്പോള്‍ മോനിഷയ്ക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം. 1992 ഡിസംബര്‍ അഞ്ചിന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തിലാണ് മോനിഷ മരിച്ചത്. മരിക്കുമ്പോള്‍ താരത്തിനു പ്രായം 21 വയസ്സായിരുന്നു. 
 
ചേര്‍ത്തലയില്‍ വച്ചാണ് മോനിഷ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അമ്മയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണിയും ആ സമയത്ത് കാറില്‍ ഉണ്ടായിരുന്നു. ശ്രീദേവി ഉണ്ണി പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. അന്നുണ്ടായ അപകടത്തെ കുറിച്ച് പിന്നീട് മോനിഷയുടെ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
ഡ്രൈവര്‍ ഉറങ്ങാതിരിക്കാന്‍ താന്‍ ഡ്രൈവറോട് സംസാരിച്ചിരിക്കുകയായിരുന്നു എന്ന് ശ്രീദേവി ഓര്‍ക്കുന്നു. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുവരുന്ന വഴിയാണ് അപകടം. തന്റെ മടിയില്‍ കാല്‍ വച്ച് മോനിഷ ഉറങ്ങുകയായിരുന്നു. കാറിന്റെ ചില്ലിലൂടെ ഒരു കെ.എസ്.ആര്‍.ടി.സി. ബസിന്റെ ലൈറ്റ് മാത്രമാണ് താന്‍ കണ്ടതെന്ന് ശ്രീദേവി ഓര്‍ക്കുന്നു. 
 
ബസ് കാറില്‍ വന്ന് ഇടിക്കുകയായിരുന്നു. കാറിന്റെ ഡോറിലൂടെ താന്‍ പുറത്തേക്ക് തെറിച്ചുവീണെന്നും ശ്രീദേവി ഓര്‍ക്കുന്നു. കാറും കൊണ്ട് ബസ് മുന്നിലേക്ക് നീങ്ങി. അപകടം കഴിഞ്ഞ് നോക്കുമ്പോള്‍ ബസിന്റെ പിന്നില്‍ കാറിന്റെ ഡിക്കി മാത്രമാണ് കാണുന്നത്. ചോരയില്‍ കുളിച്ച താന്‍ കാറിന്റെ അടുത്തേക്ക് പോയി. അപ്പോഴേക്കും ആളുകള്‍ കൂടി. മോനിഷയുടെ തലയ്ക്ക് പിന്നില്‍ ഗുരുതരമായി പരുക്കേറ്റിരുന്നെന്നും ഇതാണ് മരണ കാരണമെന്നും ശ്രീദേവി ഓര്‍ക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments