Webdunia - Bharat's app for daily news and videos

Install App

Mrunal Thakur: അണ്ഡം ശീതികരിച്ച് സൂക്ഷിച്ച് വെക്കണം,പിന്നീട് കുഞ്ഞിന് ജന്മം നല്‍കാമെന്ന് നടി മൃണാല്‍ താക്കൂര്‍

കെ ആര്‍ അനൂപ്
വെള്ളി, 26 ഏപ്രില്‍ 2024 (12:10 IST)
ബന്ധങ്ങളെക്കുറിച്ചും അത് ശരിയായ രീതിയില്‍ ബാലന്‍സ് ചെയ്യുന്നതിനെക്കുറിച്ചും തുറന്നു പറയുകയാണ് നടി മൃണാല്‍ താക്കൂര്‍. ഈയടുത്ത് നടി മോന സിംഗ് അവരുടെ അണ്ഡം ശീതികരിച്ച് വെച്ചതിനെ പറ്റി വെളിപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് മൃണാളും സംസാരിക്കുകയാണ് ഇപ്പോള്‍.
 
'ജീവിതവും കരിയറും ഒരുപോലെ ബാലന്‍സ് ചെയ്യുക എന്നത് തനിക്കേറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പലപ്പോഴും റിലേഷന്‍ഷിപ്പ്സ് കുറച്ച് കഠിനമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് നമ്മളുടെ ജോലിയുടെ സ്വഭാവം മനസ്സിലാക്കുന്ന ശരിയായ പങ്കാളിയെ കണ്ടെത്തേണ്ടതുണ്ട്. അതുപോലെ അണ്ഡം ശീതികരിച്ച് സൂക്ഷിച്ച് പിന്നീട് കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്നവരുണ്ട്. അതുപോലെ ഞാനും ചെയ്യാന്‍ ഉദ്ദേശിക്കുകയാണ്',- മൃണാല്‍ പറഞ്ഞു.
 
വിജയ് ദേവരകൊണ്ടയെ നായകനാക്കി പരശുറാം സംവിധാനം ചെയ്ത 'ഫാമിലി സ്റ്റാര്‍' ഏപ്രില്‍ 5 ന് റിലീസ് ചെയ്തു. നായികയായി മൃണാല്‍ ആണ് വേഷമിട്ടത്. ചിത്രത്തിന് മോശം പ്രതികരണങ്ങളാണ് ആദ്യം മുതല്‍ ലഭിച്ചത്.
 
സംവിധായകന്‍ എ.ആര്‍. മുരുഗദോസിനൊപ്പം ശിവകാര്‍ത്തികേയന്‍ ഒന്നിക്കുന്ന 'എസ്‌കെ 23' ഒരുങ്ങുകയാണ്. 
ബോളിവുഡ് നടി മൃണാല്‍ താക്കൂര്‍ നായികയായി എത്തുമെന്ന്
 അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും കന്നഡ നടി രുക്മിണി വസന്താണ് ചിത്രത്തിലെ നായികയായി കരാര്‍ ഒപ്പിട്ടത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ പനീര്‍ വില്‍പ്പന; പിടിച്ചെടുത്തത് 1400കിലോ വ്യാജ പനീര്‍

മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ വേണ്ട, നിയമം പാസാക്കി മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഖസാഖിസ്ഥാൻ

ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ സെനറ്റില്‍, പാസായാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഇലോണ്‍ മസ്‌ക്

നിലനിന്നത് നാലര പതിറ്റാണ്ട്; സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച് ട്രംപ്

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചു കയറി; തിരിച്ചടിയായത് ഡോളറിന്റെ വീഴ്ച

അടുത്ത ലേഖനം
Show comments