Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lok Sabha Election 2024: സിനിമ താരങ്ങളുടെ വോട്ട് ആര്‍ക്ക്? ആദ്യം വോട്ട് രേഖപ്പെടുത്തിയ താരങ്ങള്‍ ഇവരൊക്കെയാണ്, ചിത്രങ്ങള്‍ കാണാം

Who will vote for movie stars These are the stars who voted first

കെ ആര്‍ അനൂപ്

, വെള്ളി, 26 ഏപ്രില്‍ 2024 (10:51 IST)
രാവിലെ മുതലേ നീണ്ട ക്യൂവാണ് കേരളത്തിലെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നിലെ കാഴ്ച. ഈ തിരക്കുകള്‍ക്കിടയിലും ആദ്യം തന്നെ തങ്ങളുടെ വോട്ടാവകാശം വിനിയോഗിച്ച് സിനിമ താരങ്ങളും. തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി അതിരാവിലെ തന്നെ വോട്ട് ചെയ്യാനായി എത്തി.തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ്.ജോര്‍ജ് കോണ്‍വെന്റ് എല്‍.പി സ്‌കൂളിലാണ് സുരേഷ് ഗോപിയും കുടുബവും വോട്ട് ചെയ്യാനെത്തിയത്.
 
കൊല്ലം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി കൃഷ്ണകുമാര്‍ കുടുംബത്തോടൊപ്പം ആണ് വോട്ട് ചെയ്യാനായി എത്തിയത്.കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു, മക്കളായ സിനിമ താരം അഹാന കൃഷ്ണകുമാര്‍, ദിയ കൃഷ്ണകുമാര്‍, ഇഷാനി കൃഷ്ണകുമാര്‍, ഹന്‍സിക കൃഷ്ണകുമാര്‍ എന്നിവര്‍ രാവിലെ 7 മണിക്ക് കാഞ്ഞിരംപാറ ഗവ. എല്‍പി സ്‌കൂളിലെ 96 ആം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
 
ഇതിനോടൊപ്പം തന്നെ വോട്ട് രേഖപ്പെടുത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ കാണാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാനല്ല വോട്ട് ചെയ്യുന്ന നിങ്ങളാണ് ഹീറോസ്'; ഇലക്ഷന്‍ ഡേ പോസ്റ്ററുമായി 'ഗുരുവായൂരമ്പലനടയില്‍' ടീം