Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്രയധികം കാലം നിന്നെ കാണാതിരുന്നിട്ടില്ല, ഒരുപാട് മിസ് ചെയ്യുന്നു: അമാലിനോട് നസ്രിയ

ഇത്രയധികം കാലം നിന്നെ കാണാതിരുന്നിട്ടില്ല, ഒരുപാട് മിസ് ചെയ്യുന്നു: അമാലിനോട് നസ്രിയ
, തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (12:31 IST)
മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നസ്രിയ. ചെറിയ പ്രായത്തിൽ അവതാരകയായി എത്തിയ താരം പിന്നീട് ബാലതാരമായും അതിന് ശേഷം മലയാളികളുടെ പ്രിയ താരമായും വളർന്നു. ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും ബ്രേയ്ക്കെടുത്തിരുന്നുവെങ്കിലും വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് താരം.
 
ദുൽഖർ സൽമാൻ്റെ ഭാര്യയുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ആളാണ് നസ്രിയ. ഇപ്പോഴിതാ ദുൽഖറിൻ്റെ ഭാര്യയായ അമാലിൻ്റെ പിറന്നാളിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. സന്തോഷ ജന്മദിനം അമാ... നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. ഇത്രയധികം കാലം നിന്നെ ഞാൻ കാണാതിരുന്നിട്ടില്ല. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. നസ്രിയ സമൂഹമാധ്യമത്തിൽ കുറിച്ചു. അമാലിനൊടുമൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh)

2011 ഡിസംബർ 22നായിരുന്നു അമാലും ദുൽഖറും വിവാഹിതരായത്. ഇവർക്ക് അഞ്ച് വയസുള്ള ഒരു മകളുണ്ട്. മറിയം അമീറാ സുൽത്താൻ എന്നാണ് മകളുടെ പേര്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ സൈന്യത്തിലെ ഗാനം,അടിപൊളി ഡാന്‍സുമായി വീണ്ടും ഭാവനയും കൂട്ടുകാരും, വീഡിയോ