Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വര്‍ത്തമാനം' ഒരു പോരാട്ടത്തിന്റെ കഥ, റിലീസ് വിശേഷങ്ങളുമായി പാര്‍വതി തിരുവോത്ത്

'വര്‍ത്തമാനം' ഒരു പോരാട്ടത്തിന്റെ കഥ, റിലീസ് വിശേഷങ്ങളുമായി പാര്‍വതി തിരുവോത്ത്

കെ ആര്‍ അനൂപ്

, ബുധന്‍, 10 മാര്‍ച്ച് 2021 (09:29 IST)
പാര്‍വതി തിരുവോത്ത് റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'വര്‍ത്തമാനം'. മാര്‍ച്ച് 12ന് മുന്നൂറിലേറെ തിയേറ്ററുകളില്‍ റിലീസിനെത്തുന്ന സിനിമയുടെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് പാര്‍വതി. വര്‍ത്തമാനം ഒരു പോരാട്ടത്തിന്റെ കഥയാണെന്ന് നടി പറഞ്ഞു. എല്ലാവരും ചിത്രം കാണണമെന്നും പാര്‍വതി അഭ്യര്‍ത്ഥിച്ചു. പല തരത്തിലുള്ള പോരാട്ടങ്ങള്‍ക്കിടയിലാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഒരു കഥയാണ് വര്‍ത്തമാനം. ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു സിദ്ധാര്‍ഥ് ശിവയുമായി ഒരു സിനിമ ചെയ്യണമെന്നതെന്ന് നടി കൂട്ടിച്ചേര്‍ത്തു.
 
ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് തന്റെ ഒരു സിനിമ റിലീസിനെത്തുന്നത്. ചില കാരണങ്ങള്‍ കൊണ്ട് പല സിനിമകളുടെയും റിലീസ് മാറിക്കൊണ്ടിരിക്കുമ്പോള്‍ വര്‍ത്തമാനം മാര്‍ച്ച് 12ന് തന്നെ റിലീസ് ചെയ്യണമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പാര്‍വതി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അജഗജാന്തരം' റിലീസ് ഡേറ്റ് ഇന്ന് മഞ്ജുവാര്യര്‍ പ്രഖ്യാപിക്കും, പുതിയ വിവരങ്ങള്‍ ഇതാ!