ഇതുവരെ കാണാത്ത രൂപത്തില്‍ ബിജു മേനോന്‍ എത്തുന്ന ചിത്രമാണ് 'ആര്‍ക്കറിയാം'. 72 വയസ്സുകാരനായാണ് നടന്‍ എത്തുന്നത്.പാര്‍വതി തിരുവോത്തും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നു. സിനിമയുടെ റിലീസ് ഡേറ്റ് പുറത്തുവന്നു. മാര്‍ച്ച് 12നാണ് സിനിമ റിലീസ് ചെയ്യും.
പാര്‍വതിയുടെ അച്ഛന്‍ കഥാപാത്രമായി ബിജു മേനോന്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പുതിയ ഒരു അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക. കോട്ടയം ശൈലിയിലുള്ള ഭാഷയിലാണ് പാര്‍വതി ചിത്രത്തില്‍ സംസാരിക്കുന്നത്.സനു ജോണ്‍ വര്‍ഗ്ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ഒപിഎം ഡ്രീം മില്‍ സിനിമാസിന്റേയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.