Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമയില്‍ കാരവാനില്‍ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നു: ഗുരുതര ആരോപണവുമായി നടി രാധിക ശരത്കുമാര്‍

Actress radikaa sarathkumar

സിആര്‍ രവിചന്ദ്രന്‍

, ശനി, 31 ഓഗസ്റ്റ് 2024 (15:05 IST)
മലയാള സിനിമയില്‍ കാരവാനില്‍ രഹസ്യമായി ഒളിക്യാമറ വച്ച് നടിമാരുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന ഗുരുതര ആരോപണവുമായി നടി രാധിക ശരത്കുമാര്‍. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് ഇങ്ങനെ പകര്‍ത്തിയ ദൃശ്യങ്ങള്‍ മൊബൈലില്‍ കണ്ടാസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഇത് കണ്ട് തന്‍ ഭയക്കുകയും കാരവാനില്‍ വച്ച് വസ്ത്രം മാറാതെ ഹോട്ടല്‍ റൂമില്‍ പോയി വസ്ത്രം മാറിയെന്നും രാധിക പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖരായ താരങ്ങളെ കുറിച്ച് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. 
 
അതേസമയം നടിമാരുടെ കതകില്‍ മുട്ടുന്നത് താന്‍ ധാരാളം കണ്ടിട്ടുണ്ടെന്നും തന്നോട് സഹായിക്കണമെന്ന് ധാരാളം പെണ്‍കുട്ടികള്‍ മുറിയില്‍ വന്ന് പറഞ്ഞിട്ടുണ്ടെന്നും നടി പറഞ്ഞു. കാരവാന്‍ വന്നതിന് ശേഷം പ്രശ്‌നമില്ലെന്ന് പറയുന്ന ഉര്‍വശിയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്നും നാളെ മാറ്റിനിര്‍ത്തുമോയെന്ന് ഭയന്നാകാം ഉര്‍വശി അങ്ങനെ പറഞ്ഞതെന്നും രാധിക ശരത്കുമാര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ പവര്‍ ഗ്രൂപ്പില്‍ ഉള്ള ആളല്ല, അതേ കുറിച്ച് അറിയില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മോഹന്‍ലാല്‍