Publish Date: Sun, 11 Aug 2024 (16:45 IST)
Updated Date: Sun, 11 Aug 2024 (14:47 IST)
ബംഗളുരു: കോഫി ഹൌസിലെ ശുചിമുറിയി ഒളിക്യാമറ കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ കോഫി ഹൗസ് ജീവനക്കാരൻ പോലീസ് പിടിയിലായി. നഗരത്തിലെ ബെൽ റോഡിലെപ്രധാന കോഫി ഷോപ്പുകളിൽ ഒന്നായ തേഡ് വേവ് കോഫിയിൽ എത്തിയ യുവതിയാണ് ശൂചി മുറിയിൽ ഒളിക്യാമറ കണ്ടെത്തിയത്
ഫൈറ്റ് മോഡിൽ ഇട്ട സ്മാർട്ട് ഫോൺ ഉപയോഗിച്ച് ശുചി മുറിയിൽ എത്തുന്നവരുടെ വീഡിയോ രഹസ്യമായി കോഫി ഷോപ്പ് ജീവനക്കാരൻ ചിത്രീകരിക്കുകയായിരുന്നു. യുവതി ഫോൺ കണ്ടെത്തിയ സമയത്ത് രണ്ടു മണിക്കൂറോളം സമയം റെക്കോഡ് ചെയ്ത ദൃശ്യങ്ങളോടെ ആയിരുന്നു ക്യാമറാ ദൃശ്യങ്ങൾ.
ശുചിമുറിയിലെ കുപ്പത്തൊട്ടിയിൽ ഒരു കവറിനുള്ളിൽ ഒരു ചെറു ദ്വാരമിട്ട് ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ഒളിക്യാമറ. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഭദ്രാവതി സ്വദേശിയായ ജീവനക്കാരനെ പിടി കൂടി.