Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി രംഭയും മക്കളും കാറപകടത്തില്‍പെട്ടു; സംഭവം കാനഡയില്‍, എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് താരം

മൂത്ത മകള്‍ സാഷയ്ക്ക് നേരിയ പരുക്കുകളുണ്ട്

Actress Rambha and family met road accident
, ചൊവ്വ, 1 നവം‌ബര്‍ 2022 (12:15 IST)
നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. കാനഡയില്‍ വെച്ചാണ് സംഭവം. സ്‌കൂളില്‍ നിന്ന് കുട്ടികളെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന വഴിയിലാണ് അപകടം. രംഭയുടെ കാറില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. രംഭയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. 
 
മൂത്ത മകള്‍ സാഷയ്ക്ക് നേരിയ പരുക്കുകളുണ്ട്. സാഷ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രംഭ തന്നെയാണ് അപകടവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മകള്‍ സാഷയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 
 
' സ്‌കൂളില്‍ നിന്ന് കുട്ടികളെ തിരിച്ചുകൊണ്ടുവരുന്ന വഴിയില്‍ ഞങ്ങളുടെ കാറില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമാണ് കാറിലുണ്ടായിരുന്നത്. ഞങ്ങള്‍ എല്ലാവരും നിസാര പരുക്കുകളോടെ സുരക്ഷിതരാണ്. എന്റെ കുഞ്ഞു സാഷ ഇപ്പോഴും ആശുപത്രിയിലാണ്. എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. നിങ്ങളുടെ പ്രാര്‍ത്ഥനകളാണ് എല്ലാം,' രംഭ പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RambhaIndrakumar (@rambhaindran_)

2011ലായിരുന്നു രംഭയും ഇന്ദ്രകുമാറും വിവാഹിതരാകുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയ്ക്കുകയായിരുന്നു താരം. രണ്ട് പെണ്‍കുട്ടികളും ഒരു മകനുമാണ് രംഭയ്ക്ക്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളപിറവി ആശംസകളുയി ജുവല്‍ മേരി, നടിയുടെ പുതിയ ചിത്രങ്ങള്‍