ശ്രീരാമന്റെ ഗൃഹപ്രവേശം എല്ലാം മാറ്റിമറിച്ചു, തന്നിലെ ഹിന്ദു ഉണര്‍ന്നുവെന്ന് നടി രേവതി

അഭിറാം മനോഹർ
ചൊവ്വ, 23 ജനുവരി 2024 (13:35 IST)
അയോദ്ധ്യാ രാമക്ഷേത്ര പ്രതിഷ്ട നടത്തിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പുമായി നടി രേവതി. പ്രതിഷ്ടാ ചടങ്ങിനെ അഭിനന്ദിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ഇന്നലെയന്നത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണെന്നും ശ്രീരാമന്റെ ഗൃഹപ്രവേശം പലരിലും കാര്യങ്ങളെ മാറ്റിമറിച്ചുവെന്നും താരം കുറിച്ചു.
 
രേവതിയുടെ കുറിപ്പ് ഇങ്ങനെ
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Revathy Asha Kelunni (@revathyasha)


മറക്കാനാവാത്ത ദിവസമായിരുന്നു ഇന്നലെ. രാം ലല്ലയുടെ മുഖം കാണുമ്പോള്‍ എനിക്ക് തോന്നുന്ന ആവേശം എന്റെയുള്ളില്‍ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ ഉള്ളില്‍ എന്തോ വല്ലാത്ത മാറ്റം. അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാല്‍ നമ്മുടെ വിശ്വാസങ്ങള്‍ നമ്മളില്‍ തന്നെ സൂക്ഷിക്കുന്നു. മറ്റ് വിശ്വാസങ്ങള്‍ വൃണപ്പെടാതിരിക്കാന്‍ ശ്രമിക്കുന്നത് വഴി നമ്മളെ തന്നെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നു.
 
മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമാക്കുന്നതും. എല്ലാവര്‍ക്കും ഇങ്ങനെ വേണം. എന്നാല്‍ ശ്രീരാമന്റെ ഗേഹപ്രവേശം പലരിലും കാര്യങ്ങളെ മാറ്റിമറിച്ചു. ഞങ്ങള്‍ അത് ഉറക്കെ പറഞ്ഞു, ചിലപ്പോള്‍ ജീവിതത്തില്‍ ആദ്യമായി. ഞങ്ങള്‍ വിശ്വാസികളാണ്. ജയ് ശ്രീ റാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments