Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി റിയ കുമാരി നടുറോഡില്‍ വെടിയേറ്റ് മരിച്ചു; കൊള്ളസംഘം ആക്രമിച്ചതാണെന്ന് ഭര്‍ത്താവ്, അടിമുടി ദുരൂഹത

റിയയും ഭര്‍ത്താവും രണ്ട് വയസുകാരിയായ മകളും കാറിലുണ്ടായിരുന്നു

Actress Riya Kumari Shot dead
, വ്യാഴം, 29 ഡിസം‌ബര്‍ 2022 (10:16 IST)
ജാര്‍ഖണ്ഡ് നടി റിയ കുമാരിയുടെ മരണത്തില്‍ ദുരൂഹത. ബംഗാളിലെ ഹൗറയില്‍ വെച്ചാണ് താരം വെടിയേറ്റ് മരിച്ചത്. കുടുംബസമേതം യാത്ര ചെയ്യുന്നതിനിടെ ദേശീയപാതയില്‍ വെച്ച് കൊള്ളസംഘം ആക്രമിക്കുകയായിരുന്നു. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് അക്രമികള്‍ റിയയെ വെടിവെച്ചതെന്നാണ് പൊലീസ് അറിയിച്ചത്. കൊല്‍ക്കത്തയിലേക്ക് കുടുംബത്തോടൊപ്പം പോകുമ്പോഴായിരുന്നു സംഭവം. റിയയുടെ ഭര്‍ത്താവും നിര്‍മാതാവുമായ പ്രകാശ് കുമാറിനും മര്‍ദനമേറ്റിട്ടുണ്ട്. 
 
റിയയും ഭര്‍ത്താവും രണ്ട് വയസുകാരിയായ മകളും കാറിലുണ്ടായിരുന്നു. യാത്രയ്ക്കിടെ രാവിലെ ആറോടെ വിശ്രമിക്കാനായി മാഹിശ്രേഖ എന്ന പ്രദേശത്ത് കാര്‍ നിര്‍ത്തി പ്രകാശ് പുറത്തിറങ്ങി. ഈ സമയത്താണ് മൂന്നാംഗ കവര്‍ച്ചാസംഘം ഇവരെ ആക്രമിച്ചത്. പ്രകാശിനെ ആക്രമിക്കുന്നത് കണ്ട റിയ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പ്രകാശ് പറയുന്ന കാര്യങ്ങള്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. 
 
റിയയ്ക്ക് വെടിയേറ്റതോടെ അക്രമി സംഘം കടന്നുകളഞ്ഞു. സഹായം തേടി പരുക്കേറ്റ പ്രകാശ് മൂന്ന് കിലോമീറ്റര്‍ വാഹനമോടിച്ചു. ഒടുവില്‍ ദേശീയപാതയ്ക്ക് അരികില്‍ കണ്ട പ്രദേശവാസികളോട് സഹായം ചോദിക്കുകയായിരുന്നു. അവര്‍ സമീപത്തെ എസ്.സി.സി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റിയയെ എത്തിക്കാന്‍ സഹായിച്ചെങ്കിലും ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ റിയ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആളാകെ മാറി, ഇത് ലിയോണ ലിഷോയി, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഫോട്ടോഷൂട്ട്